മെയ് 6ന് ഉദ്ഘാടനം ചെയ്ത ഉഡുപ്പി മല്‍പെ ബീച്ചിലെ ഫ്ളോട്ടിങ്ങ് പാലം തകര്‍ന്നു; സംഭവസമയം വിനോദ സഞ്ചാരികള്‍ ഇല്ലാതിരുന്നതിനാല്‍ വഴിമാറിയത് വലിയ ദുരന്തം

മംഗളൂരു: മെയ് 6ന് ഉദ്ഘാടനം ചെയ്ത ഉഡുപ്പി മല്‍പെ ബീച്ചിലെ ഫ്ളോട്ടിംഗ് പാലം തകര്‍ന്ന നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ ആദ്യ ഫ്ളോട്ടിംഗ് പാലമാണിത്. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് പരീക്ഷണാടിസ്ഥാനത്തില്‍ ഈ പാലം രണ്ടാഴ്ചത്തേക്ക് തുറന്നുകൊടുക്കുകയായിരുന്നു. കാലവര്‍ഷത്തിന് ശേഷം സ്ഥിരമായി തുറന്നുകൊടുക്കുമെന്നായിരുന്നു അധികൃതരുടെ അറിയിപ്പ്. 80 ലക്ഷം രൂപ ചെലവില്‍ നൂറുമീറ്റര്‍ നീളത്തിലും മൂന്നരമീറ്റര്‍ വീതിയിലുമായി നിര്‍മിച്ച പാലം ഉഡുപ്പി എം.എല്‍.എ രഘുപതിഭട്ടാണ് ഉദ്ഘാടനം ചെയ്തത്. കടലിലെ തിരമാലകള്‍ക്കുമീതെ പൊങ്ങിക്കിടക്കുന്ന നിലയിലാണ് ഇതിന്റെ സജ്ജീകരണം. പാലം ഉദ്ഘാടനം ചെയ്ത ദിവസം […]

മംഗളൂരു: മെയ് 6ന് ഉദ്ഘാടനം ചെയ്ത ഉഡുപ്പി മല്‍പെ ബീച്ചിലെ ഫ്ളോട്ടിംഗ് പാലം തകര്‍ന്ന നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ ആദ്യ ഫ്ളോട്ടിംഗ് പാലമാണിത്. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് പരീക്ഷണാടിസ്ഥാനത്തില്‍ ഈ പാലം രണ്ടാഴ്ചത്തേക്ക് തുറന്നുകൊടുക്കുകയായിരുന്നു. കാലവര്‍ഷത്തിന് ശേഷം സ്ഥിരമായി തുറന്നുകൊടുക്കുമെന്നായിരുന്നു അധികൃതരുടെ അറിയിപ്പ്. 80 ലക്ഷം രൂപ ചെലവില്‍ നൂറുമീറ്റര്‍ നീളത്തിലും മൂന്നരമീറ്റര്‍ വീതിയിലുമായി നിര്‍മിച്ച പാലം ഉഡുപ്പി എം.എല്‍.എ രഘുപതിഭട്ടാണ് ഉദ്ഘാടനം ചെയ്തത്. കടലിലെ തിരമാലകള്‍ക്കുമീതെ പൊങ്ങിക്കിടക്കുന്ന നിലയിലാണ് ഇതിന്റെ സജ്ജീകരണം. പാലം ഉദ്ഘാടനം ചെയ്ത ദിവസം തന്നെ നിരവധി പേരാണ് പാലത്തിലൂടെ കടല്‍ക്കാഴ്ച കാണാനെത്തിയിരുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലും സഞ്ചാരികളുടെ തിരക്കനുഭവപ്പെട്ടു. തിങ്കളാഴ്ച നേരം പുലര്‍ന്നപ്പോഴാണ് പാലം തകര്‍ന്ന നിലയില്‍ തീരദേശവാസികള്‍ കണ്ടത്. പാലത്തിന്റെ ഭാഗങ്ങള്‍ കടലില്‍ ഒഴുകിയും തീരത്തടിഞ്ഞും കിടക്കുന്ന സ്ഥിതിയിലായിരുന്നു. ഈ സമയം സഞ്ചാരികള്‍ ഇവിടെ ഇല്ലാതിരുന്നതിനാല്‍ വലിയൊരു ദുരന്തമാണ് വഴിമാറിയത്.
അതേ സമയം പാലം തകര്‍ന്നതല്ല പരീക്ഷണ ഉപയോഗം കഴിഞ്ഞതിന് ശേഷം അഴിച്ചിട്ടതാണെന്നാണ് കരാറുകാരന്‍ സുധേഷ് ഷെട്ടി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ പാലം മെയ് 20 വരെ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കാമെന്നിരിക്കെ നാലാംനാള്‍ അഴിച്ചിട്ടത് എന്തിനെന്ന ചോദ്യത്തിന് കരാറുകാരന് വ്യക്തമായ മറുപടിയില്ല. പാലം തകര്‍ന്നത് തന്നെയാണെന്ന ഉറച്ച വിശ്വാസത്തിലാണ് തീരദേശവാസികള്‍.

Related Articles
Next Story
Share it