തണുപ്പുകാലാവസ്ഥ വില്ലനാകുന്നു, ഡിസംബര്‍ മാസത്തില്‍ കോവിഡ് വ്യാപത്തിന് ആക്കം കൂടും; ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി, സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ടാവശ്യപ്പെട്ടു

ന്യൂഡല്‍ഹി: തണുപ്പ് കാലാവസ്ഥ കോവിഡ് വ്യാപനത്തിന് ആക്കം കൂട്ടുന്നു. തണുപ്പ് കൂടുതലുള്ള ഡിസംബര്‍ മാസത്തില്‍ കോവിഡ് വ്യാപനത്തിന് ആക്കം കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു. ഗുജറാത്ത്, ഡല്‍ഹി അടക്കമുള്ള ഇടങ്ങളില്‍ സ്ഥിതി കൈവിട്ടു പോവുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇങ്ങനെയാണ് കാര്യങ്ങളെങ്കില്‍ ഡിസംബറോടെ സാഹചര്യം കൂടുതല്‍ ഗുരുതരമാകുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. രാജ്യതലസ്ഥാനത്തടക്കം കോവിഡ് കേസുകള്‍ ആശങ്ക ഉയര്‍ത്തുന്ന തരത്തില്‍ വര്‍ധിച്ചിട്ടുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദിലും സ്ഥിതി സങ്കീര്‍ണമാണ്. എല്ലാ സംസ്ഥാനങ്ങളോടും നിലവിലെ കോവിഡ് സാഹചര്യം സംബന്ധിച്ച […]

ന്യൂഡല്‍ഹി: തണുപ്പ് കാലാവസ്ഥ കോവിഡ് വ്യാപനത്തിന് ആക്കം കൂട്ടുന്നു. തണുപ്പ് കൂടുതലുള്ള ഡിസംബര്‍ മാസത്തില്‍ കോവിഡ് വ്യാപനത്തിന് ആക്കം കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു. ഗുജറാത്ത്, ഡല്‍ഹി അടക്കമുള്ള ഇടങ്ങളില്‍ സ്ഥിതി കൈവിട്ടു പോവുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇങ്ങനെയാണ് കാര്യങ്ങളെങ്കില്‍ ഡിസംബറോടെ സാഹചര്യം കൂടുതല്‍ ഗുരുതരമാകുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി.
രാജ്യതലസ്ഥാനത്തടക്കം കോവിഡ് കേസുകള്‍ ആശങ്ക ഉയര്‍ത്തുന്ന തരത്തില്‍ വര്‍ധിച്ചിട്ടുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദിലും സ്ഥിതി സങ്കീര്‍ണമാണ്. എല്ലാ സംസ്ഥാനങ്ങളോടും നിലവിലെ കോവിഡ് സാഹചര്യം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. നല്ലതു പോലെ തയ്യാറായിരുന്നില്ലെങ്കില്‍ ഡിസംബറില്‍ സാഹചര്യം വഷളായേക്കുമെന്ന മുന്നറിയിപ്പോടെയാണ് സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഡല്‍ഹിയിലെ സ്ഥിതി രണ്ടാഴ്ചയ്ക്കിടെ വളരെ മോശമായെന്നും ഈ സാഹചര്യം നിയന്ത്രിക്കാന്‍ എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടുവെന്നത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഡല്‍ഹി സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സഞ്ജയ് ജെയ്നിനോടാണ് ഇക്കാര്യം അറിയിച്ചത്.

Related Articles
Next Story
Share it