യു.എ.ഇ കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് വിദഗ്ധരെ വിളിക്കുന്നു; ഓഫര്‍ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ

ദുബൈ: കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് വിദഗ്ധര്‍ക്ക് സുവര്‍ണ്ണാവസരമൊരുക്കി യു.എ.ഇ. 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ എന്ന കണ്ണഞ്ചിപ്പിക്കുന്ന ഓഫര്‍ നല്‍കിയാണ് സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍, ഐടി, നിര്‍മിത ബുദ്ധി, ഡേറ്റ സയന്‍സ് മേഖലകളിലുള്ളവരെ ക്ഷണിക്കുന്നത്. ഈ മേഖലകളിലുള്ള ഒരുലക്ഷം പേര്‍ക്കാണ് അവസരം. ഗോള്‍ഡന്‍ വിസയില്‍ കുടുംബാംഗങ്ങളും ഉള്‍പ്പെടും. യു.എ.ഇയിലെ താമസക്കാര്‍ക്കു പുറമേ വിദേശത്തുള്ളവര്‍ക്കും അപേക്ഷിക്കാം. നിലവില്‍ തൊഴില്‍ കരാര്‍ ഉള്ളവര്‍ക്ക് അതു റദ്ദാക്കാതെ ഗോള്‍ഡന്‍ വിസ നേടാനാകും. പാസ്പോര്‍ട്ട്, കാലാവധിയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പകര്‍പ്പുകള്‍, അതത് മേഖലകളിലെ […]

ദുബൈ: കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് വിദഗ്ധര്‍ക്ക് സുവര്‍ണ്ണാവസരമൊരുക്കി യു.എ.ഇ. 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ എന്ന കണ്ണഞ്ചിപ്പിക്കുന്ന ഓഫര്‍ നല്‍കിയാണ് സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍, ഐടി, നിര്‍മിത ബുദ്ധി, ഡേറ്റ സയന്‍സ് മേഖലകളിലുള്ളവരെ ക്ഷണിക്കുന്നത്. ഈ മേഖലകളിലുള്ള ഒരുലക്ഷം പേര്‍ക്കാണ് അവസരം.

ഗോള്‍ഡന്‍ വിസയില്‍ കുടുംബാംഗങ്ങളും ഉള്‍പ്പെടും. യു.എ.ഇയിലെ താമസക്കാര്‍ക്കു പുറമേ വിദേശത്തുള്ളവര്‍ക്കും അപേക്ഷിക്കാം. നിലവില്‍ തൊഴില്‍ കരാര്‍ ഉള്ളവര്‍ക്ക് അതു റദ്ദാക്കാതെ ഗോള്‍ഡന്‍ വിസ നേടാനാകും. പാസ്പോര്‍ട്ട്, കാലാവധിയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പകര്‍പ്പുകള്‍, അതത് മേഖലകളിലെ വൈദഗ്ധ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.

Related Articles
Next Story
Share it