സ്വച്ഛതാറാലിയുമായി നഗരസഭയുടെ നേതൃത്വത്തില്‍ തീരദേശ ശുചീകരണം

കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ ആഭിമുഖ്യത്തില്‍ കസബ ബീച്ചില്‍ ഇന്ന് രാവിലെ സ്വച്ഛതാറാലി നടത്തി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം.മുനീര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, കൗണ്‍സിലര്‍മാര്‍, നഗരസഭാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ശുചീകരണത്തില്‍ പങ്കാളികളായി.നേരത്തെ തന്നെ രജിസ്‌ട്രേഷന്‍ നടത്തിയ വളണ്ടിയര്‍മാരും സന്നദ്ധ സംഘടനാ പ്രതിനിധികളും ഇതിന്റെ ഭാഗമായി. കാസര്‍കോട് നഗരസഭ വിപുലമായ പദ്ധതികളാണ് സ്വച്ഛതാ റാലിയുമായി ബന്ധപ്പെട്ട് ഒരുക്കുന്നത്. യുവ കാസര്‍കോട് എന്ന പേരില്‍ യുവാക്കളുടെയും സന്നദ്ധസംഘടനാ […]

കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ ആഭിമുഖ്യത്തില്‍ കസബ ബീച്ചില്‍ ഇന്ന് രാവിലെ സ്വച്ഛതാറാലി നടത്തി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം.മുനീര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, കൗണ്‍സിലര്‍മാര്‍, നഗരസഭാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ശുചീകരണത്തില്‍ പങ്കാളികളായി.
നേരത്തെ തന്നെ രജിസ്‌ട്രേഷന്‍ നടത്തിയ വളണ്ടിയര്‍മാരും സന്നദ്ധ സംഘടനാ പ്രതിനിധികളും ഇതിന്റെ ഭാഗമായി. കാസര്‍കോട് നഗരസഭ വിപുലമായ പദ്ധതികളാണ് സ്വച്ഛതാ റാലിയുമായി ബന്ധപ്പെട്ട് ഒരുക്കുന്നത്. യുവ കാസര്‍കോട് എന്ന പേരില്‍ യുവാക്കളുടെയും സന്നദ്ധസംഘടനാ പ്രവര്‍ത്തനങ്ങളുടെയും രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ നടത്തി. ഹാര്‍ബര്‍ മുതല്‍ ചേരങ്കൈ വരെയായിരുന്നു സ്വച്ഛതാറാലി.

Related Articles
Next Story
Share it