കടലില്‍ അകപ്പെട്ട മത്സ്യ തൊഴിലാളികള്‍ക്ക് രക്ഷകരായി തീരദേശ പൊലീസ്

കാഞ്ഞങ്ങാട്: 36 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന സാഗര്‍ വിജില്‍ മോക്ഡ്രില്ലിന്റെ ഭാഗമായി കടലില്‍ പട്രോളിംഗ് നടത്തുകയായിരുന്ന കോസ്റ്റല്‍ പൊലീസ് അപകടത്തില്‍ പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് രക്ഷകരായി. ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയവളപ്പിന്റെ നേതൃത്വത്തിലുള്ള സംഘം പതിനഞ്ചു കിലോമീറ്ററോളം അകലെയെത്തിയപ്പോഴാണ് അപകടത്തില്‍ പെട്ട തോണിയില്‍ നിന്നു കൈ വീശി സഹായം അഭ്യര്‍ത്ഥിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ അവിടേക്ക് കുതിച്ചെത്തി. എഞ്ചിന്‍ തകരാര്‍ മൂലം അപകടത്തില്‍പെട്ട നീലാംബരി തോണിയിലെ ബാലന്‍, കുമാരന്‍, ഗണേഷ് എന്നിവരെയും തോണിയും രക്ഷപ്പെടുത്തി തൃക്കണ്ണാട് കടപ്പുറത്തെത്തിച്ചു.

കാഞ്ഞങ്ങാട്: 36 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന സാഗര്‍ വിജില്‍ മോക്ഡ്രില്ലിന്റെ ഭാഗമായി കടലില്‍ പട്രോളിംഗ് നടത്തുകയായിരുന്ന കോസ്റ്റല്‍ പൊലീസ് അപകടത്തില്‍ പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് രക്ഷകരായി. ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയവളപ്പിന്റെ നേതൃത്വത്തിലുള്ള സംഘം പതിനഞ്ചു കിലോമീറ്ററോളം അകലെയെത്തിയപ്പോഴാണ് അപകടത്തില്‍ പെട്ട തോണിയില്‍ നിന്നു കൈ വീശി സഹായം അഭ്യര്‍ത്ഥിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ അവിടേക്ക് കുതിച്ചെത്തി.
എഞ്ചിന്‍ തകരാര്‍ മൂലം അപകടത്തില്‍പെട്ട നീലാംബരി തോണിയിലെ ബാലന്‍, കുമാരന്‍, ഗണേഷ് എന്നിവരെയും തോണിയും രക്ഷപ്പെടുത്തി തൃക്കണ്ണാട് കടപ്പുറത്തെത്തിച്ചു.

Related Articles
Next Story
Share it