സി.ഒ.എ സംസ്ഥാന സമ്മേളനം; കൊടിമര ജാഥ പ്രയാണമാരംഭിച്ചു

കാസര്‍കോട്: ഇന്ന് മുതല്‍ 4 വരെ കോഴിക്കോട് നടക്കുന്ന കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പതിനാലാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര ജാഥ കാസര്‍കോട് നിന്നും ആരംഭിച്ചു.കേബിള്‍ ടി.വി സംരംഭക പ്രസ്ഥാനത്തിന്റെ വക്താവും മുന്‍നിര സാരഥിയുമായിരുന്ന എന്‍.എച്ച് അന്‍വറിന്റെ കാസര്‍കോട് പുലിക്കുന്നിലെ വസതിയില്‍ നിന്നാണ് കൊടിമര ജാഥ ആരംഭിച്ചത്.എന്‍.എച്ച്. അന്‍വറിന്റെ ഭാര്യ ആശ അന്‍വര്‍ ഫ്ളാഗ് ഓഫ് ചെയ്തു. സി.ഒ.എ സംസ്ഥാന എക്‌സി. കമ്മിറ്റി അംഗം പ്രജീഷ് അച്ചാണ്ടി ലീഡറായ ജാഥ സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം […]

കാസര്‍കോട്: ഇന്ന് മുതല്‍ 4 വരെ കോഴിക്കോട് നടക്കുന്ന കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പതിനാലാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര ജാഥ കാസര്‍കോട് നിന്നും ആരംഭിച്ചു.
കേബിള്‍ ടി.വി സംരംഭക പ്രസ്ഥാനത്തിന്റെ വക്താവും മുന്‍നിര സാരഥിയുമായിരുന്ന എന്‍.എച്ച് അന്‍വറിന്റെ കാസര്‍കോട് പുലിക്കുന്നിലെ വസതിയില്‍ നിന്നാണ് കൊടിമര ജാഥ ആരംഭിച്ചത്.
എന്‍.എച്ച്. അന്‍വറിന്റെ ഭാര്യ ആശ അന്‍വര്‍ ഫ്ളാഗ് ഓഫ് ചെയ്തു. സി.ഒ.എ സംസ്ഥാന എക്‌സി. കമ്മിറ്റി അംഗം പ്രജീഷ് അച്ചാണ്ടി ലീഡറായ ജാഥ സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
സി.ഒ.എ ജില്ലാ പ്രസിഡണ്ട് വി.വി മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ലോഹിതാക്ഷന്‍ എം., ഷുക്കൂര്‍ കോളിക്കര, സി.ഒ.എ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് ജയകൃഷ്ണന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി, രജീഷ് എം.ആര്‍, പ്രദീപ്കുമാര്‍ കെ., മോഹനന്‍ ടി.വി, കെ.ഒ. പ്രശാന്ത്, വിനീഷ് കുമാര്‍ സംസാരിച്ചു.
സി.ഒ.എ കാസര്‍കോട് ജില്ലാ സെക്രട്ടറി, ഹരീഷ് പി. നായര്‍ സ്വാഗതവും മേഖല സെക്രട്ടറി പാര്‍ത്ഥസാരഥി നന്ദിയും പറഞ്ഞു. ഉദുമ, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍, താവം, കണ്ണൂര്‍, കൂത്തുപറമ്പ്, കുഞ്ഞിപ്പള്ളി എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ജാഥ കോഴിക്കോട് ബീച്ചില്‍ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളില്‍ കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാര്‍ ഇരുചക്ര വാഹനങ്ങളിലും മറ്റ് വാഹനങ്ങളിലുമായി ജാഥയെ അനുഗമിച്ചു.

Related Articles
Next Story
Share it