ഉദുമ: കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന് (സി.ഒ.എ.) കാസര്‍കോട് ജില്ലാ കമ്മിറ്റി ഇനി മുതല്‍ സ്വന്തം ഓഫീസില്‍ പ്രവര്‍ത്തിക്കും. ഓഫീസിന്റെ ഉദ്ഘാടനം സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ. നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് ഹരീഷ് പി. നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. സജീവ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. കെ.സി.സി.എല്‍ ഡയറക്ടര്‍ എം. ലോഹിതാക്ഷന്, കെ.സി.ബി.എല്‍ ഡയറക്ടര്‍ ഷുക്കൂര്‍ കോളിക്കര, സി.ഒ.എ. സംസ്ഥാന കമ്മിറ്റിയംഗം സതീഷ് കെ. പാക്കം, സി.സി.എന്‍. മാനേജിംഗ് ഡയറക്ടര്‍ ടി.വി മോഹനന് എന്നിവര്‍ സംസാരിച്ചു. സി.ഒ.എ ജില്ലാ സെക്രട്ടറി എം.ആര് അജയന് സ്വാഗതവും ട്രഷറര്‍ കെ. പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു.