എന്‍.എച്ച് അന്‍വറിന്റെ ഓര്‍മ്മയില്‍ സിഒഎ കേബിള്‍ ദിനം ആചരിച്ചു

ഉദുമ: ഇന്ത്യന്‍ കേബിള്‍ ടിവി മേഖലയുടെ നെടുനായകനും കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന നാസ്സര്‍ ഹസ്സന്‍ അന്‍വറിന്റെ ജ്വലിക്കുന്ന ഓര്‍മ്മയുമായി സിഒഎ കേബിള്‍ ദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് പാലക്കുന്നിലെ ബേക്കല്‍ ഫോര്‍ട്ട് കോണ്‍ഫറന്‍സ് ഹാളില്‍ അന്‍വറോര്‍മ്മ എന്ന പേരില്‍ നടത്തിയ ആറാമത് അനുസ്മരണ പരിപാടി ഉദുമ മണ്ഡലം എംഎല്‍എ അഡ്വ. സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. താനടക്കമുള്ളവര്‍ അന്‍വറിലൂടെയാണ് കേബിള്‍ ടിവി കണ്ടതെന്നും ആ മേഖലയെ ഇന്ന് കാണുന്ന രീതിയില്‍ വാര്‍ത്തകളും വിനോദ […]

ഉദുമ: ഇന്ത്യന്‍ കേബിള്‍ ടിവി മേഖലയുടെ നെടുനായകനും കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന നാസ്സര്‍ ഹസ്സന്‍ അന്‍വറിന്റെ ജ്വലിക്കുന്ന ഓര്‍മ്മയുമായി സിഒഎ കേബിള്‍ ദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് പാലക്കുന്നിലെ ബേക്കല്‍ ഫോര്‍ട്ട് കോണ്‍ഫറന്‍സ് ഹാളില്‍ അന്‍വറോര്‍മ്മ എന്ന പേരില്‍ നടത്തിയ ആറാമത് അനുസ്മരണ പരിപാടി ഉദുമ മണ്ഡലം എംഎല്‍എ അഡ്വ. സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. താനടക്കമുള്ളവര്‍ അന്‍വറിലൂടെയാണ് കേബിള്‍ ടിവി കണ്ടതെന്നും ആ മേഖലയെ ഇന്ന് കാണുന്ന രീതിയില്‍ വാര്‍ത്തകളും വിനോദ വിജ്ഞാന പരിപാടികളും വീടുകളിലെത്തിക്കുന്ന വലിയൊരു ശൃംഖലയാക്കി വളര്‍ത്തിയ ഉപജ്ഞാതാക്കളില്‍ ഓരാളാണ് അന്‍വറെന്നും അദ്ദേഹം പറഞ്ഞു. പഠനകാലത്തും തുടര്‍ന്നും പൊതു പ്രവര്‍ത്തനത്തിലെ തന്റെ പ്രയാണത്തിന് എല്ലാവിധ പിന്തുണയും നല്‍കിയ ഏറ്റവും അടുത്ത സുഹൃത്തും സഹപാഠിയുമായിരുന്നു അന്‍വറെന്നും എംഎല്‍എ വ്യക്തമാക്കി. ചടങ്ങില്‍ സിഒഎ സംസ്ഥാന പ്രസിഡണ്ട് അബുബക്കര്‍ സിദ്ദിഖ് അധ്യക്ഷതവഹിച്ചു. ഇന്ത്യന്‍ കേബിള്‍ ടിവി വ്യവസായത്തില്‍ കേരളത്തെ അടയാളപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു അന്‍വറെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം കേബിള്‍ ടിവിയെ ഇന്റര്‍നെറ്റ് മേഖലയിലേക്ക് കൂടി ചുവട് വെപ്പിച്ചാണ് അവിചാരിതമായി വിടപറഞ്ഞതെന്നും കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ മൈഫിന്‍ പോയിന്റ് സിഒഒയും കേബിള്‍ സ്‌കാന്‍ ചീഫ് എഡിറ്ററുമായ എന്‍.ഇ ഹരികുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. അന്‍വറിന്റെ പേരിലുള്ള കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സിസിഎന്നും സബ് ഡിസ്ട്രിബ്യൂട്ടര്‍മാരും സംയുക്തമായി ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ നടത്തുന്ന ഭക്ഷണ വിതരണത്തിനും മരുന്ന് വിതരണത്തിനുമുള്ള തുക ചടങ്ങില്‍ കൈമാറി. ടൈംസ് നെറ്റ് വര്‍ക്ക് വൈസ് പ്രസിഡണ്ട് മുഹമ്മദ് മുസ്തഫ, സിഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി രാജന്‍, കെസിസിഎല്‍ ചെയര്‍മാന്‍ കെ.ഗോവിന്ദന്‍, സിഡ്‌കോ പ്രസിഡണ്ട് കെ.വിജയകൃഷ്ണന്‍, കെസിബിഎല്‍ ചെയര്‍മാന്‍ പ്രവീണ്‍ മോഹന്‍, എംഡി എം.രാജ്‌മോഹന്‍, കെസിസിഎല്‍ എംഡി പി.പി സുരേഷ്, സിഒഎ സംസ്ഥാന ട്രഷറര്‍ പി.എസ് സിബി, സംസ്ഥാന സെക്രട്ടറി നിസാര്‍ കോയംപറമ്പന്‍, എന്‍.എച്ച് അന്‍വര്‍ ചാരിറ്റബിള്‍ ട്രസ്റ്റ്‌സാരഥി ആശാ അന്‍വര്‍, സിഒഎ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഹരീഷ് പി നായര്‍, ജില്ലാ സെക്രട്ടറി എം.ആര്‍ അജയന്‍, സിസിഎന്‍ ചെയര്‍മാന്‍ കെ. പ്രദീപ് കുമാര്‍, വൈസ് ചെയര്‍മാന്‍ ഷുക്കൂര്‍ കോളിക്കര എന്നിവര്‍ സംസാരിച്ചു. മെയ് 7 കേബിള്‍ ദിനാചരണ ഭാഗമായി കേരളത്തിലെ 14 ജില്ലാ ആസ്ഥാനങ്ങളിലും 80-മേഖലാ ആസ്ഥാനങ്ങളിലും സിഒഎ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പതായ ഉയര്‍ത്തി.

Related Articles
Next Story
Share it