മുള്ളേരിയയില്‍ കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ സെന്റര്‍ തുറന്നു

മുള്ളേരിയ: കാസര്‍കോട് ജില്ലാ സഹകരണ ആസ്പത്രി സംഘത്തിന്റെ മൂന്നാമത്തെ യൂണിറ്റ് ഉദ്ഘാടനം ഉദുമ എം.എല്‍.എ. സി.എച്ച്. കുഞ്ഞമ്പുവിന്റെ അധ്യക്ഷതയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍, കറാഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു എന്നിവര്‍ മുഖ്യ അതിഥികളായി. പഞ്ചായത്ത് പ്രസിഡണ്ടുമാരായ അഡ്വ.ഗോപാലകൃഷ്ണ, പി.വി. മിനി, എ.പി. ഉഷ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.ബി. ഷെഫീഖ്, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്മിത പ്രിയരഞ്ജന്‍, […]

മുള്ളേരിയ: കാസര്‍കോട് ജില്ലാ സഹകരണ ആസ്പത്രി സംഘത്തിന്റെ മൂന്നാമത്തെ യൂണിറ്റ് ഉദ്ഘാടനം ഉദുമ എം.എല്‍.എ. സി.എച്ച്. കുഞ്ഞമ്പുവിന്റെ അധ്യക്ഷതയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍, കറാഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു എന്നിവര്‍ മുഖ്യ അതിഥികളായി. പഞ്ചായത്ത് പ്രസിഡണ്ടുമാരായ അഡ്വ.ഗോപാലകൃഷ്ണ, പി.വി. മിനി, എ.പി. ഉഷ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.ബി. ഷെഫീഖ്, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്മിത പ്രിയരഞ്ജന്‍, കാറഡുക്ക പഞ്ചായത്ത് മെമ്പര്‍ തസ്‌നി എ.എസ്., അസിസ്റ്റന്റ് രജിസ്റ്റര്‍ നാഗേഷ് കെ., അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് ഓഡിറ്റ് ജയചന്ദ്രന്‍ എ., രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം. മാധവന്‍, കൃഷ്ണ, വസന്ത, പുരുഷോത്തമന്‍, ഷാഫി ഹാജി ആദൂര്‍, ബഷീര്‍ എ.എം., ദാമോദരന്‍ ബെള്ളിഗെ, സയ്യ്ദ് ഉമ്മറുല്‍ ഫാറൂഖ് തങ്ങള്‍, കെ. ശങ്കരന്‍, ബാലകൃഷ്ണ റൈ, നവീന്‍ കെ.വി., പി.ബി. അഹമ്മദ് സംസാരിച്ചു. കെട്ടിട ഉടമ ബഷീര്‍ മാളികയില്‍, എഞ്ചിനിയര്‍ കമലാക്ഷന്‍ ടി. എന്നിവരെ ആദരിച്ചു. സെക്രട്ടറി രത്‌നാകര ജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘം പ്രസിഡണ്ട് എ. ചന്ദ്രശേഖര സ്വാഗതവും വൈസ് പ്രസിഡണ്ട് പി. രഘുദേവന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it