കാസര്‍കോട് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത് കുഞ്ഞാലിക്കുട്ടിയും കെ. എം മാണിയും ബിജെപിയില്‍ നിന്ന് താനും പി. പി മുകുന്ദനും വേദപ്രകാശ് ഗോയലും; 91 പോലെ 2001ലും കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യമുണ്ടായിരുന്നുവെന്ന് ബിജെപി നേതാവ് സികെ പത്മനാഭന്റെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: കേരളത്തില്‍ കോ-ലീ-ബി സഖ്യം നേരത്തെ പലതവണ ഉണ്ടായിട്ടുണ്ടെന്നതിന്റെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. ബിജെപി നേതാവ് സി കെ പത്മനാഭന്‍ മാതൃഭൂമി ന്യൂസിനോട് നടത്തിയ വെളിപ്പെടുത്തലിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. മഞ്ചേശ്വരത്തടക്കം നേരത്തെ ധാരണയുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. 1991 പോലെ 2001ലും കോണ്‍ഗ്രസ്-ലീഗ്-ബിജെപി ധാരണയുണ്ടായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. കോ-ലീ-ബി സഖ്യത്തിനായി 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും ശ്രമിച്ചിരുന്നു. അന്ന് താന്‍ മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. കാസര്‍കോട് വെച്ച് നടന്ന ചര്‍ച്ചയ്ക്ക് കുഞ്ഞാലിക്കുട്ടിയും കെ. എം മാണിയും എത്തിയിരുന്നു. […]

തിരുവനന്തപുരം: കേരളത്തില്‍ കോ-ലീ-ബി സഖ്യം നേരത്തെ പലതവണ ഉണ്ടായിട്ടുണ്ടെന്നതിന്റെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. ബിജെപി നേതാവ് സി കെ പത്മനാഭന്‍ മാതൃഭൂമി ന്യൂസിനോട് നടത്തിയ വെളിപ്പെടുത്തലിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. മഞ്ചേശ്വരത്തടക്കം നേരത്തെ ധാരണയുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. 1991 പോലെ 2001ലും കോണ്‍ഗ്രസ്-ലീഗ്-ബിജെപി ധാരണയുണ്ടായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍.

കോ-ലീ-ബി സഖ്യത്തിനായി 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും ശ്രമിച്ചിരുന്നു. അന്ന് താന്‍ മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. കാസര്‍കോട് വെച്ച് നടന്ന ചര്‍ച്ചയ്ക്ക് കുഞ്ഞാലിക്കുട്ടിയും കെ. എം മാണിയും എത്തിയിരുന്നു. താനും പി. പി മുകുന്ദനും ബി.ജെ.പിയുടെ കേരള ചുമതലയുണ്ടായിരുന്ന വേദപ്രകാശ് ഗോയലും ചര്‍ച്ചയില്‍ പങ്കെടുത്തു. എന്നാല്‍ 1991 ആവര്‍ത്തിക്കാനാണ് ലക്ഷ്യമെങ്കില്‍ ഒരു സഖ്യത്തിനുമില്ലെന്ന് താന്‍ നിലപാടെടുത്തു. ന്യൂനപക്ഷ വോട്ടുകള്‍ പിടിക്കാന്‍ എക്കാലത്തും ബിജെപിയെ പുറമെ തള്ളിപ്പറയുന്ന രീതിയാണ് കോണ്‍ഗ്രസ് എടുക്കുന്നതെന്നും പത്മനാഭന്‍ പറഞ്ഞു.

'1991 ല്‍ താന്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്നു. മാരാര്‍ജി മഞ്ചേശ്വരത്ത് നിയമസഭ സീറ്റില്‍ സ്ഥാനാര്‍ത്ഥിയിയായിരുന്നു. അന്ന് കോണ്‍ഗ്രസും ലീഗുമായി ധാരണ ഉണ്ടായിരുന്നതായി ഞങ്ങള്‍ക്ക് വിവരം കിട്ടി. അപ്പോള്‍ മാരാര്‍ജി മഞ്ചേശ്വരത്ത് ജയിക്കും. ഞങ്ങള്‍ക്ക് വളരെ സന്തോഷമായി. പക്ഷെ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ സാഹചര്യങ്ങള്‍ എല്ലാം മാറുകയായിരുന്നു', അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കോ-ലീ-ബി സഖ്യം ഉണ്ടെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാലും നേരത്തെ വെളിപ്പെടുത്തിയിരുന്നു.

കേരള രാഷ്ട്രീയത്തില്‍ പുതിയ വെളിപ്പെടുത്തല്‍ ഏറെ ഞെട്ടപ്പിക്കുന്നതാണ്. രാജീവ് ഗാന്ധിയുടെ മരണത്തോടെ ഉണ്ടായ തരംഗം ആഞ്ഞടിച്ചിരുന്നില്ലെങ്കില്‍ 1991ല്‍ തന്നെ കേരളത്തില്‍ ബിജെപിക്ക് എംഎല്‍എയുണ്ടാകുമായിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്.

Related Articles
Next Story
Share it