ആത്മാഭിനം ഉണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണം-എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ

കാസര്‍കോട്: ചരിത്രത്തിലാദ്യമായി ദേശദ്രോഹ കുറ്റത്തിന് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയെന്നും ആത്മാഭിമാനം ഉണ്ടെങ്കില്‍ നാട്ടില്‍ കലാപം ഉണ്ടാക്കാതെ രാജിവെച്ചു ഒഴിയണമെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. ആരോപണവിധേയനായ മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും പരിസ്ഥിതി ലോലപ്രദേശങ്ങളില്‍ ജനവാസ കേന്ദ്രങ്ങളെയും കൃഷിസ്ഥലങ്ങളെയും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലാ കമ്മിറ്റിനടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവ. കോളേജ് പരിസരത്ത് നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. ചെയര്‍മാന്‍ സി.ടി അഹമ്മദലി അധ്യക്ഷതവഹിച്ചു. […]

കാസര്‍കോട്: ചരിത്രത്തിലാദ്യമായി ദേശദ്രോഹ കുറ്റത്തിന് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയെന്നും ആത്മാഭിമാനം ഉണ്ടെങ്കില്‍ നാട്ടില്‍ കലാപം ഉണ്ടാക്കാതെ രാജിവെച്ചു ഒഴിയണമെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. ആരോപണവിധേയനായ മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും പരിസ്ഥിതി ലോലപ്രദേശങ്ങളില്‍ ജനവാസ കേന്ദ്രങ്ങളെയും കൃഷിസ്ഥലങ്ങളെയും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലാ കമ്മിറ്റിനടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗവ. കോളേജ് പരിസരത്ത് നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. ചെയര്‍മാന്‍ സി.ടി അഹമ്മദലി അധ്യക്ഷതവഹിച്ചു. ജനറല്‍ കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു. ഡിസിസി പ്രസിഡണ്ട് പി കെ ഫൈസല്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല, എ.കെ.എം അഷറഫ് എം.എല്‍.എ, ജെറ്റോ ജോസഫ്, ഹക്കീം കുന്നില്‍, എ അബ്ദുല്‍ റഹ്‌മാന്‍, ഹരീഷ് ബി നമ്പ്യാര്‍, കെ നീലകണ്ഠന്‍, എം.സി ഖമറുദ്ദീന്‍, പി.എ അഷ്‌റഫ് അലി, കലട്ര മാഹിന്‍ ഹാജി, ആന്റെസ് ജോസഫ്, ഉമേഷന്‍, വി.കെ.പി ഹമീദ് അലി, എം.ബി.യൂസുഫ്, കെ.മുഹമ്മദ് കുഞ്ഞി, മൂസ ബി ചെര്‍ക്കള, വിനോദ് കുമാര്‍ പള്ളയില്‍ വീട്, ടി.എ. മൂസ, മഞ്ചുനാഥ ആള്‍വ, കരുണ്‍താപ്പ, കല്ലട്ര അബ്ദുല്‍ ഖാദര്‍, വി.ആര്‍. വിദ്യാസാഗര്‍, പി.വി. സുരേഷ്, ശ്രീധരന്‍ മാസ്റ്റര്‍, അഡ്വ. എം.ടി.പി.കരീം, കരുണാകരന്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it