സ്വാമി അയ്യപ്പന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനൊപ്പമെന്ന് മുഖ്യമന്ത്രി; ഈശ്വരവിശ്വാസിയല്ലാത്ത പിണറായി അയ്യപ്പന്റെ കാല് പിടിക്കുന്നുവെന്ന് ചെന്നിത്തല

കണ്ണൂര്‍: സ്വാമി അയ്യപ്പനും മറ്റ് ദേവഗണങ്ങളും എല്‍.ഡി.എഫ് സര്‍ക്കാരിനൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശ്വാസികള്‍ എല്‍.ഡി.എഫിനോടാണ് ആഭിമുഖ്യം പുലര്‍ത്തുന്നത്. ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്നവര്‍ക്ക് ഒപ്പമാണ് എല്ലാവരും നില്‍ക്കുക. എല്‍.ഡി.എഫിന് ചരിത്ര വിജയം ഉണ്ടാകും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഒട്ടേറെ കാര്യങ്ങള്‍ നടന്നെങ്കിലും അതൊന്നും ജനങ്ങള്‍ മുഖവിലയ്ക്കെടുത്തിട്ടില്ലെന്നും ഫലമറിയുമ്പോള്‍ അക്കാര്യം ബോധ്യപ്പെടുമെന്നും പിണറായി പറഞ്ഞു. നേമത്തെ ബി.ജെ.പി അക്കൗണ്ട് ക്ലോസ് ചെയ്യും. ധര്‍മ്മടം ആര്‍.സി അമല സ്‌കൂളില്‍ ഭാര്യക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം എത്തി വോട്ടുചെയ്ത മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഈശ്വരവിശ്വാസിയല്ലാത്ത […]

കണ്ണൂര്‍: സ്വാമി അയ്യപ്പനും മറ്റ് ദേവഗണങ്ങളും എല്‍.ഡി.എഫ് സര്‍ക്കാരിനൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശ്വാസികള്‍ എല്‍.ഡി.എഫിനോടാണ് ആഭിമുഖ്യം പുലര്‍ത്തുന്നത്. ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്നവര്‍ക്ക് ഒപ്പമാണ് എല്ലാവരും നില്‍ക്കുക. എല്‍.ഡി.എഫിന് ചരിത്ര വിജയം ഉണ്ടാകും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഒട്ടേറെ കാര്യങ്ങള്‍ നടന്നെങ്കിലും അതൊന്നും ജനങ്ങള്‍ മുഖവിലയ്ക്കെടുത്തിട്ടില്ലെന്നും ഫലമറിയുമ്പോള്‍ അക്കാര്യം ബോധ്യപ്പെടുമെന്നും പിണറായി പറഞ്ഞു. നേമത്തെ ബി.ജെ.പി അക്കൗണ്ട് ക്ലോസ് ചെയ്യും. ധര്‍മ്മടം ആര്‍.സി അമല സ്‌കൂളില്‍ ഭാര്യക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം എത്തി വോട്ടുചെയ്ത മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഈശ്വരവിശ്വാസിയല്ലാത്ത പിണറായി വിജയന്‍ അയ്യപ്പന്റെ കാലുപിടിക്കുകയാണെന്നും തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ചരിത്രവിജയം നേടുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Related Articles
Next Story
Share it