തിരുവനന്തപുരം: സ്ത്രീ പീഡന പരാതി ഒത്തു തീര്‍ക്കാന്‍ ഇടപെട്ടെന്ന ആരോപണത്തിന് വിധേയനായ മന്ത്രി എ.കെ. ശശീന്ദ്രനെ സഭയില്‍ സംരക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ശശീന്ദ്രന് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പാര്ട്ടിക്കാര് തമ്മിലുള്ള പ്രശ്നത്തിലാണ് അദ്ദേഹം ഇടപെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങളില്‍ മുങ്ങി. മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചു. സ്ത്രീപീഡനം ഒത്തുതീര്‍ക്കാന്‍ മന്ത്രി ഇടപെട്ടത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.സി. വിഷ്ണുനാഥ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതേത്തുടര്‍ന്ന് സഭയില്‍ നിന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും പാര്‍ട്ടി നേതാവ് എന്ന നിലയില്‍ പാര്‍ട്ടിക്കാരനെ വിളിക്കുകമാത്രമാണ് മന്ത്രി ചെയ്തതെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു. ഇതിനിടെ, സഭയ്ക്ക് പുറത്ത് യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ മന്ത്രിക്കെതിരെ പ്രതിഷേധവുമായെത്തി. നിയമസഭാ കോംപ്ലക്സിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള യുവജനസംഘടനകളും ഇവിടേക്ക് പ്രതിഷേധമായി എത്തി.