കാണിയൂര്‍ പാത സ്വീകാര്യമെന്ന് മുഖ്യമന്ത്രിയും; വടക്കന്‍ കേരളം വീണ്ടും പ്രതീക്ഷയുടെ പാളത്തില്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-കാണിയൂര്‍ പാത കര്‍ണ്ണാടകയിലേക്കുള്ള ഏറ്റവും സ്വീകാര്യമായ പാതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതോടെ വടക്കന്‍ കേരളത്തിന് വീണ്ടും പ്രതീക്ഷ കൈവന്നു. 13 വര്‍ഷം മുമ്പ് യു.പി.എ സര്‍ക്കാര്‍ കാലത്താണ് കാഞ്ഞങ്ങാട്-കാണിയൂര്‍ പാത എന്ന ആശയം ഉയര്‍ന്നുവന്നത്. ഇതോടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദേശവും വന്നു. ബംഗളൂരുവിലേക്ക് വടക്കന്‍ കേരളത്തില്‍ നിന്ന് എളുപ്പത്തില്‍ എത്താവുന്ന പാതയാണിത്. പാതയുമായി ബന്ധപ്പെട്ട 2015 മാര്‍ച്ചില്‍ തന്നെ സര്‍വ്വേ പൂര്‍ത്തിയായിരുന്നു. എന്നാല്‍ പാത കടന്നുപോകുന്ന കേരള-കര്‍ണാടക സംസ്ഥാനങ്ങളുടെ അനുമതിപത്രം കിട്ടാത്തതിനാല്‍ സര്‍വേ […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-കാണിയൂര്‍ പാത കര്‍ണ്ണാടകയിലേക്കുള്ള ഏറ്റവും സ്വീകാര്യമായ പാതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതോടെ വടക്കന്‍ കേരളത്തിന് വീണ്ടും പ്രതീക്ഷ കൈവന്നു. 13 വര്‍ഷം മുമ്പ് യു.പി.എ സര്‍ക്കാര്‍ കാലത്താണ് കാഞ്ഞങ്ങാട്-കാണിയൂര്‍ പാത എന്ന ആശയം ഉയര്‍ന്നുവന്നത്. ഇതോടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദേശവും വന്നു. ബംഗളൂരുവിലേക്ക് വടക്കന്‍ കേരളത്തില്‍ നിന്ന് എളുപ്പത്തില്‍ എത്താവുന്ന പാതയാണിത്. പാതയുമായി ബന്ധപ്പെട്ട 2015 മാര്‍ച്ചില്‍ തന്നെ സര്‍വ്വേ പൂര്‍ത്തിയായിരുന്നു. എന്നാല്‍ പാത കടന്നുപോകുന്ന കേരള-കര്‍ണാടക സംസ്ഥാനങ്ങളുടെ അനുമതിപത്രം കിട്ടാത്തതിനാല്‍ സര്‍വേ റിപ്പോര്‍ട്ട് മൂന്നുവര്‍ഷം റെയില്‍വേയുടെ ചെന്നൈ ഓഫീസില്‍ ഫയലില്‍ കിടന്നു. അതിനിടെ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് പാതയോട് ഏറെ താല്പര്യമുണ്ടായിരുന്നതിനാല്‍ പദ്ധതി ഉപേക്ഷിക്കാതെ സമ്മത പത്രത്തിനായി കാത്തുനിന്നിരുന്നു. അതിനിടെ കേരളം സമ്മതപത്രം നല്‍കുകയും ചെയ്തു. എന്നാല്‍ കര്‍ണാടകയുടെ സമ്മതപത്രം ഇനിയും ലഭിക്കാത്തതിനാല്‍ കേരളം മാത്രം മുന്‍കൈയെടുത്താല്‍ പാത യാഥാര്‍ത്ഥ്യമാകുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. കര്‍ണാടകത്തിന്റെ കൂടി അനുമതിപത്രം വാങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് മുഖ്യമന്ത്രി മുന്‍കൈയെടുക്കണമെന്നാണ് വടക്കേ മലബാറിലെ ജനങ്ങള്‍ ആവശ്യപ്പെടുന്നത്. കേരള-കര്‍ണാടക സംസ്ഥാനങ്ങള്‍ പാതയുമായി ബന്ധപ്പെട്ട് ഔദ്യോഗിക ചര്‍ച്ചകളൊന്നും ഇതുവരെയും നടത്തിയിട്ടില്ല. ജനപ്രതിനിധികള്‍ പല കേന്ദ്രങ്ങളില്‍ ചര്‍ച്ച നടത്തിയെന്നതൊഴിച്ചാല്‍ ഔദ്യോഗിക ചര്‍ച്ച നടന്നിട്ടില്ല. കര്‍ണാടകയില്‍ സമ്മര്‍ദ്ദം നടത്തി അനുമതി പത്രം ലഭിച്ചാല്‍ മാത്രമേ റെയില്‍വേ ബോര്‍ഡ് പാത നിര്‍മ്മാണത്തിന് പച്ചക്കൊടി കാട്ടുകയുള്ളൂവെന്നാണ് പൊതുപ്രവര്‍ത്തകനും കാണിയൂര്‍ പാതയ്ക്ക് സ്‌കെച്ച് ഉള്‍പ്പെടെയുള്ളവ തയ്യാറാക്കിയ എഞ്ചിനീയര്‍ ജോസ് കൊച്ചികുന്നേല്‍ പറഞ്ഞു. കാഞ്ഞങ്ങാട് എം.എല്‍.എ ഇ. ചന്ദ്രശേഖരന്റെ നിയമസഭയില്‍ ചോദ്യമുന്നയിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ മറുപടിയും തുടര്‍ന്നുള്ള ചര്‍ച്ചകളും സജീവമായത്. 2019-20 ബജറ്റില്‍ പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നതിന് 20 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. കാഞ്ഞങ്ങാട് നിന്നും ബാംഗളൂരുവിലേക്കുള്ള യാത്രാ സമയം പകുതിയാകുമെന്നതാണ് പാതവന്നാലുള്ള നേട്ടം. ബംഗളൂരുവിലേക്ക് ആറു മണിക്കൂര്‍ കൊണ്ട് എത്താനുമാകും. കാഞ്ഞങ്ങാട്ടു നിന്ന് 20 മിനുട്ടുകൊണ്ട് പാണത്തൂരിലും അവിടെ നിന്ന് 20 മിനുട്ടില്‍ കാണിയൂര്‍, സുള്ള്യ എന്നിവിടങ്ങളിലുമെത്താം.
ഇവിടെ നിന്ന് രണ്ടു മണിക്കൂര്‍ കൊണ്ട് ഹാസനിലും അവിടെ നിന്ന് ശ്രാവണ ബല്‍ഗൊള വഴിയുള്ള പാതയില്‍ കയറിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ബംഗളൂരുവിലുമെത്താം.

Related Articles
Next Story
Share it