കോവിഡ് പ്രതിരോധം പരാജയപ്പെട്ടതോടെ മുഖ്യമന്ത്രി ജനങ്ങളില്‍ നിന്ന് ഒളിച്ചോടുന്നു; പ്രതിപക്ഷ നിര്‍ദ്ദേശം സര്‍ക്കാര്‍ അവഗണിച്ചതിന്റെ ദുരന്തഫലം കേരളം അനുഭവിക്കുകയാണെന്ന് ചെന്നിത്തല
കാസര്‍കോട്: കോവിഡ് പ്രതിരോധം പരാജയപ്പെട്ടതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ ജനങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കാസര്‍കോട് ഡി.സി.സി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിരോധം പാളിയതിനാല്‍ ഇനി ജനങ്ങള്‍ എന്തുചെയ്യണമെന്ന് മുഖ്യമന്ത്രി പറയണം. കേരളത്തില്‍ ടി.പി.ആര്‍. നിരക്ക് 19 ശതമാനത്തിനും മുകളിലാണ്. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും കൂടിക്കൂടി വരുന്നു. മുമ്പ് കോവിഡ് സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കാന്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ ഇതിലൊന്നും ഒരു ശ്രദ്ധയും […]

കാസര്‍കോട്: കോവിഡ് പ്രതിരോധം പരാജയപ്പെട്ടതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ ജനങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കാസര്‍കോട് ഡി.സി.സി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിരോധം പാളിയതിനാല്‍ ഇനി ജനങ്ങള്‍ എന്തുചെയ്യണമെന്ന് മുഖ്യമന്ത്രി പറയണം. കേരളത്തില്‍ ടി.പി.ആര്‍. നിരക്ക് 19 ശതമാനത്തിനും മുകളിലാണ്. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും കൂടിക്കൂടി വരുന്നു. മുമ്പ് കോവിഡ് സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കാന്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ ഇതിലൊന്നും ഒരു ശ്രദ്ധയും കാണിക്കുന്നില്ല. ജനങ്ങളെ അഭിമുഖീകരിക്കാന്‍ മടിയുള്ളതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. കോവിഡിനെ പ്രതിരോധിക്കാന്‍ പ്രതിപക്ഷം മുന്നോട്ടുവെച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അവഗണിച്ചതിന്റെ ദുരന്തഫലമാണ് ഇപ്പോള്‍ കാണുന്നത്. പ്രതിപക്ഷം വിമര്‍ശനമുന്നയിക്കുമ്പോള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് പറഞ്ഞ് സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണ്. കോവിഡ് വ്യാപനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സര്‍ക്കാര്‍ പൊതുജനങ്ങളോട് മറുപടി പറയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.