കെഎസ്എഫ്ഇയില്‍ നടന്നത് മിന്നല്‍ പരിശോധന മാത്രം; രമണ്‍ ശ്രീവാസ്തവയെ ക്രൂശിക്കേണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കെ എസ് എഫ് ഇയില്‍ വിജിലന്‍സ് പരിശോധന നടത്തിയതില്‍ പോലീസ് ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിജിലന്‍സ് പരിശോധനയില്‍ രമണ്‍ ശ്രീവാസ്തവയ്ക്ക് പങ്കില്ലെന്നും അദ്ദേഹത്തെ ക്രൂശിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. വിജിലന്‍സ് പരിശോധനയ്ക്ക് പിന്നാലെ രമണ്‍ ശ്രീവാസ്തവയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇതു തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയത്. ആഭ്യന്തര വകുപ്പില്‍ നേരിട്ട് ഇടപെടാന്‍ ശ്രീവാസ്തവക്ക് കഴിയില്ല. ആരും അദ്ദേഹത്തെ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല. ആരും ശ്രീവാസ്തവയുടെ നിര്‍ദ്ദേശം സ്വീകരിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതാദ്യമായല്ല […]

തിരുവനന്തപുരം: കെ എസ് എഫ് ഇയില്‍ വിജിലന്‍സ് പരിശോധന നടത്തിയതില്‍ പോലീസ് ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിജിലന്‍സ് പരിശോധനയില്‍ രമണ്‍ ശ്രീവാസ്തവയ്ക്ക് പങ്കില്ലെന്നും അദ്ദേഹത്തെ ക്രൂശിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
വിജിലന്‍സ് പരിശോധനയ്ക്ക് പിന്നാലെ രമണ്‍ ശ്രീവാസ്തവയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇതു തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയത്. ആഭ്യന്തര വകുപ്പില്‍ നേരിട്ട് ഇടപെടാന്‍ ശ്രീവാസ്തവക്ക് കഴിയില്ല. ആരും അദ്ദേഹത്തെ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല. ആരും ശ്രീവാസ്തവയുടെ നിര്‍ദ്ദേശം സ്വീകരിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതാദ്യമായല്ല പരിശോധന നടക്കുന്നതെന്നും 2019 ലും 2018 ലും നടന്ന പരിശോധനകളുണ്ടെന്നും അവിടെ ഒന്നും ശ്രീവാസ്തവക്ക് ഒരു പങ്കും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
CM rejects allegations against Raman Srivastava; criticises media