ഒരിക്കല്‍ എന്തായാലും പിടിവീഴും; പിന്നെ ആ കസേരയില്‍ കാണില്ല; മോശം പെരുമാറ്റമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: പൊതുജനങ്ങളോട് മോശമായി പെരുമാറുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി. ഒരിക്കല്‍ എന്തായാലും പിടിവീഴുമെന്നും പിന്നെ ആ കസേരയില്‍ കാണില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള മുനിസിപ്പല്‍ കോര്‍പറേഷന്‍ സ്റ്റാഫ് യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവരുടെ അവകാശത്തിനായാണ് ആളുകള്‍ ഓഫീസില്‍ വരുന്നതെന്ന ബോധ്യമുണ്ടാകണം. ജനങ്ങള്‍ ചില കാര്യങ്ങള്‍ക്ക് സമീപിക്കുമ്പോള്‍ അത്ര ആരോഗ്യകരമായ സമീപനമില്ലെന്ന പരാതിയുണ്ട്. അവരുടെ അവകാശത്തിന് വേണ്ടിയാണ് വരുന്നത്. അനുവദിക്കാന്‍ പറ്റാവുന്ന കാര്യങ്ങള്‍ക്ക് തടസ്സ നിലപാട് സ്വീകരിക്കരുത്. എല്ലാ ജീവനക്കാരും […]

തിരുവനന്തപുരം: പൊതുജനങ്ങളോട് മോശമായി പെരുമാറുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി. ഒരിക്കല്‍ എന്തായാലും പിടിവീഴുമെന്നും പിന്നെ ആ കസേരയില്‍ കാണില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള മുനിസിപ്പല്‍ കോര്‍പറേഷന്‍ സ്റ്റാഫ് യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അവരുടെ അവകാശത്തിനായാണ് ആളുകള്‍ ഓഫീസില്‍ വരുന്നതെന്ന ബോധ്യമുണ്ടാകണം. ജനങ്ങള്‍ ചില കാര്യങ്ങള്‍ക്ക് സമീപിക്കുമ്പോള്‍ അത്ര ആരോഗ്യകരമായ സമീപനമില്ലെന്ന പരാതിയുണ്ട്. അവരുടെ അവകാശത്തിന് വേണ്ടിയാണ് വരുന്നത്. അനുവദിക്കാന്‍ പറ്റാവുന്ന കാര്യങ്ങള്‍ക്ക് തടസ്സ നിലപാട് സ്വീകരിക്കരുത്. എല്ലാ ജീവനക്കാരും ഇത്തരക്കാരാണെന്നല്ല, എന്നാല്‍ ചിലര്‍ ഉണ്ട്. തിരുത്തല്‍ ആവശ്യമാണ്. മുഖ്യമന്ത്രി പറഞ്ഞു.

നാടിനെ സേവിക്കാനാണ്, ആ വരുന്നവരെ വിഷമിപ്പിക്കാനോ പ്രയാസപ്പെടുത്താനോ അല്ല കസേരയില്‍ ഇരിക്കുന്നത്. ആ ഉദ്ദേശ്യത്തോടെ കാര്യം നീക്കിയാല്‍ ഒരു ഘട്ടത്തില്‍ പിടി വീഴും. പിന്നെ ഇരിക്കുന്നത് ആ കസേരയില്‍ ആവില്ല, താമസം എവിടെയാകുമെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ പൊതുസ്വഭാവത്തിന് ചേരാത്ത കടുത്ത ദുഷ്പ്രവണതകള്‍ നില നില്‍ക്കുന്നു എന്നതാണ് വസ്തുതയെന്നും വര്‍ഷത്തില്‍ നടക്കുന്ന സമ്മേളനങ്ങളില്‍ ഇതും ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it