കോവിഡ് മുക്തനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വിട്ടു, ഒരാഴ്ച വീട്ടില്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: കോവിഡ് മുക്തനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വിട്ടു. ഒരാഴ്ച വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ എട്ടാം തീയതിയാണ് കോഴിക്കോട്ട് മെഡിക്കല്‍ കോളജില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കുശേഷം മൂന്നു മണിയോടെയാണ് മുഖ്യമന്ത്രി ആശുപത്രി വിട്ടത്. കാര്യമായ രോഗലക്ഷണങ്ങളൊന്നും മുഖ്യമന്ത്രിക്കുണ്ടായിരുന്നില്ല. മുഖ്യമന്ത്രിക്കു മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി. കണ്ണൂരിലെ വീട്ടില്‍ ഒരാഴ്ച കൂടി സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞശേഷം അദ്ദേഹം പൊതുരംഗത്ത് വീണ്ടും സജീവമാകും. […]

കോഴിക്കോട്: കോവിഡ് മുക്തനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വിട്ടു. ഒരാഴ്ച വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ എട്ടാം തീയതിയാണ് കോഴിക്കോട്ട് മെഡിക്കല്‍ കോളജില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കുശേഷം മൂന്നു മണിയോടെയാണ് മുഖ്യമന്ത്രി ആശുപത്രി വിട്ടത്.

കാര്യമായ രോഗലക്ഷണങ്ങളൊന്നും മുഖ്യമന്ത്രിക്കുണ്ടായിരുന്നില്ല. മുഖ്യമന്ത്രിക്കു മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി. കണ്ണൂരിലെ വീട്ടില്‍ ഒരാഴ്ച കൂടി സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞശേഷം അദ്ദേഹം പൊതുരംഗത്ത് വീണ്ടും സജീവമാകും. നിയമസഭാ വോട്ടെടുപ്പ് ദിവസം മുഖ്യമന്ത്രിയുടെ മകള്‍ വീണയും ഭര്‍ത്താവ് മുഹമ്മദ് റിയാസും കോവിഡ് പോസിറ്റീവ് ആയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്കും പേരക്കുട്ടിക്കും രോഗം സ്ഥിരീകരിച്ചത്.

"കോവിഡ് രോഗവിമുക്തി നേടിയതിനെത്തുടര്‍ന്ന് ഇന്ന് ആശുപത്രിയിലെ ചികിത്സ അവസാനിപ്പിച്ച് വീട്ടിലേയ്ക്ക് മടങ്ങാന്‍ സാധിച്ചു. മികച്ച രീതിയിലുള്ള പരിചരണമാണ് കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ലഭ്യമാക്കിയത്. ഈ ഘട്ടത്തില്‍ മാനസികമായ വലിയ പിന്തുണയാണ് ജനങ്ങളില്‍ നിന്നും ലഭിച്ചത്. ഒപ്പമുണ്ടായതിന് എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. എല്ലാവരോടും ഹൃദയപൂര്‍വ്വം നന്ദി പറയുന്നു." മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Related Articles
Next Story
Share it