ബ്രിട്ടീഷുകാര്‍ക്കെതിരെ നെഞ്ചുവിരിച്ച് പോരാടിയ ആളാണ് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി; സവര്‍ക്കര്‍ മാപ്പെഴുതിക്കൊടുത്ത് രക്ഷപ്പെട്ടയാളാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

മലപ്പുറം: ബ്രിട്ടൂഷുകാര്‍ക്കെതിരെ നെഞ്ചുവിരിച്ച് പോരാടിയ ആളാണ് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് സ്വതന്ത്ര്യ സമര സേനാനി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള പരാമര്‍ശം. മലബാര്‍ സമരത്തിനിടെ തെറ്റായ പ്രവണതകള്‍ ചില ഭാഗങ്ങളില്‍ നിന്ന് ഉണ്ടായിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ കലാപകാരികള്‍ക്കെതിരെ ശക്തമായ നിലാപാടെടുത്തയാളാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. സംഘ്പരിവാര്‍ വീര സവര്‍ക്കര്‍ എന്നു വിളിക്കുന്നയാള്‍ സ്വാതന്ത്ര്യ സമരപോരാട്ടത്തിനിടെ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത് രക്ഷപ്പെട്ടയാളാണ്. എന്നാല്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് […]

മലപ്പുറം: ബ്രിട്ടൂഷുകാര്‍ക്കെതിരെ നെഞ്ചുവിരിച്ച് പോരാടിയ ആളാണ് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് സ്വതന്ത്ര്യ സമര സേനാനി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള പരാമര്‍ശം.

മലബാര്‍ സമരത്തിനിടെ തെറ്റായ പ്രവണതകള്‍ ചില ഭാഗങ്ങളില്‍ നിന്ന് ഉണ്ടായിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ കലാപകാരികള്‍ക്കെതിരെ ശക്തമായ നിലാപാടെടുത്തയാളാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. സംഘ്പരിവാര്‍ വീര സവര്‍ക്കര്‍ എന്നു വിളിക്കുന്നയാള്‍ സ്വാതന്ത്ര്യ സമരപോരാട്ടത്തിനിടെ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത് രക്ഷപ്പെട്ടയാളാണ്. എന്നാല്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി നെഞ്ചുവിരിച്ചുനിന്ന് വെണ്ടിയുണ്ടയേറ്റുവാങ്ങിയ ആളാണെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

ഇത്തരം കാര്യങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും ജനാധിപത്യ വിശ്വാസികള്‍ രംഗത്തുവരണം. വര്‍ഗീയ നിലപാട് സ്വീകരിച്ചവര്‍ക്കെതിരെ കടുത്ത നടപടിയെടുത്ത വാരിയന്‍കുന്നനെ ചിലര്‍ വര്‍ഗീയവാദിയാക്കാന്‍ ശ്രമിക്കുന്നു. മലബാര്‍ സമരത്തെ വര്‍ഗീയ വത്കരിക്കാന്‍ ഹിന്ദു വര്‍ഗീയ വാദികളും ഇസ്ലാമിക വര്‍ഗീയ വാദികളും ശ്രമം നടത്തുന്നുണ്ട്. അത്തരക്കാര്‍ വര്‍ഗിയ ധ്രുവീകരണമുണ്ടാക്കുകയാണ്. ചെറിയ പ്രശ്നങ്ങളിലും വര്‍ഗീയത കണ്ടെത്താന്‍ അവര്‍ ശ്രമിക്കുന്നു. ലൗ ജിഹാദിന്റേയും ഹലാല്‍ ഭക്ഷണത്തിന്റേയും പേരില്‍ നാം ഇതാണ് കണ്ടെതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോള്‍ മത വര്‍ഗീയ സംഘടനകളുടെ മുദ്രാവാക്യങ്ങള്‍ മുസ്ലിംലീഗ് ഏറ്റെടുത്തിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ലീഗിനകത്ത് സമാധാനം ആഗ്രഹിക്കുന്നവര്‍ ഇതിനെതിരെ രംഗത്ത് വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles
Next Story
Share it