കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെ തീരുമാനം; പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്നും സാമൂഹികാഘാത പഠനം കൂടി നടത്തുമെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയില്‍ അര്‍ധ അതിവേഗ റെയില്‍പാതയുടെ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി. കെ റെയില്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്നും പദ്ധതി നടത്തിപ്പിന് മുന്നോടിയായി സാമൂഹികാഘാത പഠനം കൂടി നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ അറിയിച്ചു. തിരുവനന്തപുരം ആസ്ഥാനമായ സെന്റര്‍ ഫോര്‍ എന്‍വെയോണ്‍മെന്റ് ഡെവലപ്മെന്റ് സ്റ്റഡീസാണ് പരിസ്ഥിതി ആഘാത പഠനം നടത്തിയത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടാണ് സാമൂഹിക ആഘാത പഠനം നടത്തുക. പുനരധിവാസത്തിനുള്‍പ്പെടെ 1383 […]

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയില്‍ അര്‍ധ അതിവേഗ റെയില്‍പാതയുടെ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി. കെ റെയില്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്നും പദ്ധതി നടത്തിപ്പിന് മുന്നോടിയായി സാമൂഹികാഘാത പഠനം കൂടി നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ അറിയിച്ചു.

തിരുവനന്തപുരം ആസ്ഥാനമായ സെന്റര്‍ ഫോര്‍ എന്‍വെയോണ്‍മെന്റ് ഡെവലപ്മെന്റ് സ്റ്റഡീസാണ് പരിസ്ഥിതി ആഘാത പഠനം നടത്തിയത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടാണ് സാമൂഹിക ആഘാത പഠനം നടത്തുക. പുനരധിവാസത്തിനുള്‍പ്പെടെ 1383 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരും. പരിസ്ഥിതി ആഘാത പഠനം നടത്തിയതില്‍ പാടശേഖരങ്ങള്‍ക്ക് മുകളിലൂടെ 88 കിലോമീറ്റര്‍ പാത നിര്‍മിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പദ്ധതിക്കെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിരിക്കുന്ന സാഹചര്യത്തിലും പഠനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിലൂടെ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നാണ് സര്‍ക്കാര്‍ വീണ്ടും അടിവരയിടുന്നത്. കെ റെയില്‍ അപ്രായോഗികമാണെന്നും പരിസ്ഥിതിക്ക് വലിയ ആഘാതവും സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയുമുണ്ടാകുമെന്നുമാണ് യു.ഡി.എഫ് ഉപസമിതി ഉന്നയിക്കുന്ന ആരോപണം.

Related Articles
Next Story
Share it