കോവിഡിന്റെ തുടക്കത്തില്‍ 150 രൂപയ്ക്ക് ലാഭകരമായി വിറ്റവര്‍ ഇപ്പോള്‍ 600 രൂപയ്ക്ക് വില്‍ക്കുന്നത് അന്യായം; കോവിഷീല്‍ഡ് വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത് വിദേശ രാജ്യങ്ങള്‍ക്ക് വില്‍ക്കുന്നതിനേക്കാളും കൂടിയ വിലയില്‍; സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കോവിഷീല്‍ഡ് വാക്‌സിന് അമിത വിലയീടാക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശ രാജ്യങ്ങള്‍ക്ക് വില്‍ക്കുന്നതിനേക്കാളും കൂടിയ വിലയിലാണ് കോവിഷീല്‍ഡ് വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതെന്നും ഒരേ വാക്‌സിന് ഒരു രാജ്യത്ത് തന്നെ മൂന്ന് വിലയാണ് ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വാക്സിന് വില ഈടാക്കുന്നത് ന്യായമല്ലെന്നും സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ സൗജന്യമായി നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു വാക്സിന് മൂന്ന് വിലയാണ് രാജ്യത്ത് ഈടാക്കാന്‍ പോകുന്നത്. കേന്ദ്രത്തിന് 150, സംസ്ഥാനത്തിന് 400, സ്വകാര്യ ആശുപത്രികള്‍ക്ക് 600 […]

തിരുവനന്തപുരം: കോവിഷീല്‍ഡ് വാക്‌സിന് അമിത വിലയീടാക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശ രാജ്യങ്ങള്‍ക്ക് വില്‍ക്കുന്നതിനേക്കാളും കൂടിയ വിലയിലാണ് കോവിഷീല്‍ഡ് വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതെന്നും ഒരേ വാക്‌സിന് ഒരു രാജ്യത്ത് തന്നെ മൂന്ന് വിലയാണ് ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വാക്സിന് വില ഈടാക്കുന്നത് ന്യായമല്ലെന്നും സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ സൗജന്യമായി നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു വാക്സിന് മൂന്ന് വിലയാണ് രാജ്യത്ത് ഈടാക്കാന്‍ പോകുന്നത്. കേന്ദ്രത്തിന് 150, സംസ്ഥാനത്തിന് 400, സ്വകാര്യ ആശുപത്രികള്‍ക്ക് 600 എന്നിങ്ങനെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. 18 തികഞ്ഞവര്‍ക്ക് വാക്സിന്‍ സ്വീകരിക്കാനാണിത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിശ്ചയിച്ച വില പോലും കൂടുതലാണ്. ഇതിലും കുറഞ്ഞ വിലയ്ക്കാണ് മിക്ക വിദേശ രാജ്യങ്ങള്‍ക്കും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്സിന്‍ നല്‍കുന്ന്.

രാജ്യാന്തര വിപണിയില്‍ എട്ട് ഡോളറാണ് വാക്സിന്റെ വില. ഏറ്റവും ഉയര്‍ന്ന വിലയാണിത്. സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിച്ച വില പോലും യൂറോപ്പ്, യുകെ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ സര്‍ക്കാരുകള്‍ നേരിട്ട് വാങ്ങുന്ന വിലയിലും കുറവാണ്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ബംഗ്ലാദേശിനും ഉള്‍പ്പെടെ ഇതിലും കുറഞ്ഞ നിരക്കിലാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്സിന്‍ നല്‍കുന്നത്. ബംഗ്ലാദേശ് നേരിട്ട് വാക്സിന്‍ വാങ്ങുന്നത് നാല് ഡോളര്‍ നല്‍കിയിട്ടാണ്. ഏകദേശം 300 രൂപ വരും. ഡോസിന് 150 രൂപ നിരക്കില്‍ തന്നെ കമ്പനി ലാഭമുണ്ടാക്കുന്നുണ്ടെന്നാണ് വാക്സിന്‍ വിതരണം ആരംഭിച്ചപ്പോള്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പറഞ്ഞത്. ആ നിരക്ക് പിന്നെങ്ങനെയാണ് ഇത്ര കണ്ട് മാറിയത്. വാക്സിന് വിലയീടാക്കുന്നത് ന്യായമല്ല. ഇപ്പോഴത്തെ വില ന്യായവിലയല്ല. ഇത് പറഞ്ഞ് ഇന്നും പ്രധാനമന്ത്രിക്ക് വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കത്തയച്ചു. അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പ്രതികരിച്ചു.

Related Articles
Next Story
Share it