യുപിയുടെ മഹിമയൊന്നും കേരളത്തില്‍ വിളമ്പണ്ട; അത് ഇവിടെ എല്ലാവര്‍ക്കുമറിയാം; യോഗിക്ക് പിണറായിയുടെ മറുപടി

തിരുവനന്തപുരം: കാസര്‍കോട്ടെത്തി കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. യുപിയെ ബിജെപി മാതൃകാ സംസ്ഥാനമാക്കി മാറ്റിയെന്ന യോഗിയുടെ പ്രസ്താവനയെ മുഖ്യമന്ത്രി പരിഹസിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊലപാതകം നടക്കുന്ന സംസ്ഥാനമാണ് യുപിയെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന് കേന്ദ്രത്തിന്റെ പണം മതിയെന്നാണ് ബിജെപി നേതാവിന്റെ മറ്റൊരു ആരോപണം. എന്നാല്‍ കേരളത്തിന് അര്‍ഹതപ്പെട്ട നികുതി വരുമാനം പോലൂം നല്‍കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. ജിഎസ്ടി ഏര്‍െപ്പടുത്തിയ ശേഷം കേരളത്തില്‍ നിന്നും ഒരു […]

തിരുവനന്തപുരം: കാസര്‍കോട്ടെത്തി കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. യുപിയെ ബിജെപി മാതൃകാ സംസ്ഥാനമാക്കി മാറ്റിയെന്ന യോഗിയുടെ പ്രസ്താവനയെ മുഖ്യമന്ത്രി പരിഹസിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊലപാതകം നടക്കുന്ന സംസ്ഥാനമാണ് യുപിയെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിന് കേന്ദ്രത്തിന്റെ പണം മതിയെന്നാണ് ബിജെപി നേതാവിന്റെ മറ്റൊരു ആരോപണം. എന്നാല്‍ കേരളത്തിന് അര്‍ഹതപ്പെട്ട നികുതി വരുമാനം പോലൂം നല്‍കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. ജിഎസ്ടി ഏര്‍െപ്പടുത്തിയ ശേഷം കേരളത്തില്‍ നിന്നും ഒരു രൂപ നികുതി പിരിച്ചാല്‍ 50 പൈസ പോലും സംസ്ഥാനത്തിന് കിട്ടില്ല. മൊത്തം ജനസംഖ്യയുടെ 2.6 ശതമാനം കേരളത്തിലാണ്. എന്നാല്‍ മൊത്തം ലഭിക്കുന്ന വരുമാനത്തിന്റെ 1.9 ശതമാനം മാത്രമാണ് കേരളത്തിന് കേന്ദ്രം നല്‍കുന്നത്.

ഇതാണെങ്കിലും പുതിയ വികസന മാതൃക കേരളം സൃഷ്ടിച്ചെന്ന് എല്ലാവര്‍ക്കുമറിയാം. സ്‌കൂളുകളും പാലവും ആശുപത്രികളും കിഫ് ബി ധനസഹായത്തോടെയാണ് യാഥാര്‍ത്ഥ്യമാക്കുന്നത്. നീതി ആയോഗിന്റെ സുസ്ഥിര വികസന പട്ടികയില്‍ കേരളം ഉന്നാമതാണ്. മികച്ച ഭരണം കാഴ്ച വെയ്ക്കുന്ന ഇന്ത്യന്‍ സംസ്ഥാനമാണ് കേരളം. സര്‍ക്കാരിനെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്കെതിരെയും മുഖ്യമന്ത്രി രൂക്ഷവിമര്‍ശനമുന്നയിച്ചു. കേരളം മുമ്പോട്ട് പോകുന്നത് നാടിന്റെ താല്‍പ്പര്യം മുന്‍ നിര്‍ത്തിയാണെന്നും ആരുടേയും സര്‍ട്ടിഫിക്കറ്റ് വെച്ചു കൊണ്ടല്ലെന്നും ഇന്നാട്ടിലെ ജനങ്ങള്‍ അതിന് താല്‍പ്പര്യപ്പെടുന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles
Next Story
Share it