കട കാലിയാക്കല്‍ വില്‍പന നടത്തുകയാണ് ചെന്നിത്തല; കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് പോവുകയാണെന്ന് മുഖ്യമന്ത്രി; പ്രതിപക്ഷം വിവാദത്തിന്റെ വ്യാപാരികളെന്നും വിമര്‍ശനം

തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിവാദത്തിന്റെ വ്യാപാരിളാണ് പ്രതിപക്ഷമെന്നും കട കാലിയാക്കല്‍ വില്‍പന നടത്തുന്ന നേതാവാണ് രമേശ് ചെന്നിത്തലയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് പോവുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇടതുപക്ഷത്തിന്റെ ഭരണതുടര്‍ച്ചയുണ്ടായാല്‍ യു.ഡി.എഫ് തകരും. യു.ഡി.എഫ് തകര്‍ന്നാല്‍ കോണ്‍ഗ്രസ് നേതാക്കളെല്ലാം ബി.ജെ.പിയിലെത്തുമെന്ന പ്രചാരണം ജമാഅത്ത് ഇസ്‌ലാമിയും മുസ്‌ലിം ലീഗും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നടത്തുന്നുണ്ട്. എന്നാല്‍, കോണ്‍ഗ്രസ് തോറ്റാലല്ല, ജയിച്ചാലാണ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോവുകയെന്ന് രാഹുല്‍ ഗാന്ധി തന്നെ തിരുത്തിയിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. ബി.ജെ.പിക്കും […]

തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിവാദത്തിന്റെ വ്യാപാരിളാണ് പ്രതിപക്ഷമെന്നും കട കാലിയാക്കല്‍ വില്‍പന നടത്തുന്ന നേതാവാണ് രമേശ് ചെന്നിത്തലയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് പോവുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ഇടതുപക്ഷത്തിന്റെ ഭരണതുടര്‍ച്ചയുണ്ടായാല്‍ യു.ഡി.എഫ് തകരും. യു.ഡി.എഫ് തകര്‍ന്നാല്‍ കോണ്‍ഗ്രസ് നേതാക്കളെല്ലാം ബി.ജെ.പിയിലെത്തുമെന്ന പ്രചാരണം ജമാഅത്ത് ഇസ്‌ലാമിയും മുസ്‌ലിം ലീഗും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നടത്തുന്നുണ്ട്. എന്നാല്‍, കോണ്‍ഗ്രസ് തോറ്റാലല്ല, ജയിച്ചാലാണ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോവുകയെന്ന് രാഹുല്‍ ഗാന്ധി തന്നെ തിരുത്തിയിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഇടതുപക്ഷ ജനാധിപത്യ മുന്നണി തകര്‍ന്നു കാണുകയാണ് വേണ്ടത്. അതിന് കേരളത്തെ തന്നെ തകര്‍ക്കുകയെന്ന മാനസികാവസ്ഥയിലേക്ക് അവര്‍ എത്തുന്നു. എല്ലാം നശിക്കട്ടെയെന്ന ചിന്തയാണ് പ്രതിപക്ഷത്തിന്. മുമ്പ് ജനകീയാസുത്രണം തകര്‍ത്തവരാണ് അവര്‍. ഇപ്പോള്‍ കിഫ്ബിയുടെ ആരാച്ചാരാകാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.

Related Articles
Next Story
Share it