കേന്ദ്ര ഏജന്‍സികളെ കാട്ടിയുള്ള വിരട്ടലൊന്നും ഇവിടെ വിലപോവില്ല; കിഫ്ബിക്കെതിരെ കേസെടുത്തതില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കിഫ്ബിക്കെതിരെ കേസെടുത്തതില്‍ ദുരൂഹതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി രാഷ്ട്രീയ കക്ഷികള്‍ പ്രവര്‍ത്തിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഭരണകക്ഷിയുടെ മുതിര്‍ന്ന നേതാവുകൂടിയായ ധനകാര്യമന്ത്രി കേരളത്തിലെത്തി അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഫെബ്രുവരി 28ന് കേരളത്തിലെത്തിയ നിര്‍മലാ സീതാരാമന്‍ കിഫ്ബിക്കെതിരെ തെറ്റായ ആരോപണങ്ങളുന്നയിച്ചു. എന്നാല്‍ ആരോപണങ്ങള്‍ വിലപ്പോവില്ലെന്ന് മനസിലാക്കി തന്റെ വകുപ്പിന് കീഴിലുള്ള അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സമെന്റിനെ ഉപയോഗിച്ച് കേരള സര്‍ക്കാരിനെ ആക്രമിക്കാന്‍ ശ്രമം ആരംഭിക്കുകയായിരുന്നു. കേന്ദ്ര ധനമന്ത്രിയുടെ […]

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കിഫ്ബിക്കെതിരെ കേസെടുത്തതില്‍ ദുരൂഹതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി രാഷ്ട്രീയ കക്ഷികള്‍ പ്രവര്‍ത്തിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഭരണകക്ഷിയുടെ മുതിര്‍ന്ന നേതാവുകൂടിയായ ധനകാര്യമന്ത്രി കേരളത്തിലെത്തി അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഫെബ്രുവരി 28ന് കേരളത്തിലെത്തിയ നിര്‍മലാ സീതാരാമന്‍ കിഫ്ബിക്കെതിരെ തെറ്റായ ആരോപണങ്ങളുന്നയിച്ചു. എന്നാല്‍ ആരോപണങ്ങള്‍ വിലപ്പോവില്ലെന്ന് മനസിലാക്കി തന്റെ വകുപ്പിന് കീഴിലുള്ള അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സമെന്റിനെ ഉപയോഗിച്ച് കേരള സര്‍ക്കാരിനെ ആക്രമിക്കാന്‍ ശ്രമം ആരംഭിക്കുകയായിരുന്നു. കേന്ദ്ര ധനമന്ത്രിയുടെ ഇച്ഛയ്ക്കനുസരിച്ച് ചില കേന്ദ്ര ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കിഫ്ബിയിലെ സ്ത്രീകളടക്കമുള്ള ഉദ്യോഗസ്ഥരോട് കേന്ദ്ര അന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ മാന്യത വിട്ട് പെരുമാറിയെന്നും ഈ തെരഞ്ഞെടുപ്പ് കാലത്ത് ആരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് കേന്ദ്ര ഏജന്‍സികള്‍ ചാടിയിറങ്ങിയതെന്ന് മനസിലാക്കാന്‍ പാഴൂര്‍പടി വരെ പോകേണ്ടതില്ലെന്നും അദ്ദഹം പറഞ്ഞു.

Related Articles
Next Story
Share it