മുസ്ലിം സമുദായത്തിന് തന്നെ വിശ്വാസമാണ്, സമുദായത്തിന്റെ അട്ടിപ്പേറവകാശം മുസ്ലിം ലീഗിനില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: മുസ്ലിം സമുദായത്തിന് തന്നെയും ഈ സര്‍ക്കാരിനെയും വിശ്വാസമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് എല്ലാവരും സ്വാഗതം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് വി അബ്ദുര്‍ റഹ്‌മാന്‍ കൈകാര്യം ചെയ്യുമെന്ന് നേരത്തെ വിവരങ്ങള്‍ പുറത്തുവന്നിരുന്നുവെങ്കിലും ഉത്തരവിറങ്ങിയപ്പോള്‍ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പിണറായിയുടെ പ്രതികരണം. മുസ്ലീം ലീഗ് അല്ല വകുപ്പുകള്‍ നിശ്ചയിക്കുന്നതെന്നും മുസ്ലീം സമുദായത്തിന്റെ അട്ടിപ്പേറാവകാശം അവര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ ന്യൂനപക്ഷ […]

തിരുവനന്തപുരം: മുസ്ലിം സമുദായത്തിന് തന്നെയും ഈ സര്‍ക്കാരിനെയും വിശ്വാസമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് എല്ലാവരും സ്വാഗതം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് വി അബ്ദുര്‍ റഹ്‌മാന്‍ കൈകാര്യം ചെയ്യുമെന്ന് നേരത്തെ വിവരങ്ങള്‍ പുറത്തുവന്നിരുന്നുവെങ്കിലും ഉത്തരവിറങ്ങിയപ്പോള്‍ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പിണറായിയുടെ പ്രതികരണം.

മുസ്ലീം ലീഗ് അല്ല വകുപ്പുകള്‍ നിശ്ചയിക്കുന്നതെന്നും മുസ്ലീം സമുദായത്തിന്റെ അട്ടിപ്പേറാവകാശം അവര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് നല്ല രീതിയിലാണ് കഴിഞ്ഞ തവണ പ്രവര്‍ത്തിച്ചത്. അതിനെ പറ്റി ആര്‍ക്കും പരാതിയും ആക്ഷേപവുമില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വി അബ്ദുര്‍ റഹ്‌മാനില്‍ നിന്ന് ന്യൂനപക്ഷ ക്ഷേമം ഏറ്റെടുത്തത് സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനമുയര്‍ന്നിരുന്നു. മുസ്ലിം ലീഗ് പ്രവര്‍ത്തകരടക്കം ഇതിനെതിരെ രംഗത്തെത്തി. ചില ക്രൈസതവ സഭകളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് മുഖ്യമന്ത്രി വി അബ്ദുര്‍ റഹ്‌മാനില്‍ നിന്ന് വകുപ്പ് ഏറ്റെടുത്തതെന്നാണ് ആക്ഷേപം.

Related Articles
Next Story
Share it