കേരളത്തിലെ മുസ്ലിംകളുടെ അട്ടിപ്പേറവകാശം മുസ്ലിം ലീഗിന് ആരും പതിച്ച് നല്‍കിയിട്ടില്ല; തനിക്ക് വര്‍ഗീയവാദി പട്ടം ചാര്‍ത്താനുള്ള ലീഗിന്റെ ശ്രമം എന്തുകൊണ്ടാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ മുസ്ലിംകളുടെയും അട്ടിപ്പേറവകാശം മുസ്ലിം ലീഗിന് ആരും പതിച്ച് നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലിം ലീഗിനെ വിമര്‍ശിച്ചതിന്റെ പേരില്‍ തനിക്ക് വര്‍ഗീയവാദി പട്ടം ചാര്‍ത്താനുള്ള ലീഗിന്റെ ശ്രമം തുറന്നുകാട്ടിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ലീഗ് രാഷ്ട്രീയ മര്യാദ പാലിക്കാത്തതിനെയാണ് താന്‍ ചോദ്യം ചെയ്തതെന്നും അതിനാണ് വര്‍ഗീയവാദി എന്ന പട്ടം ചാര്‍ത്തിത്തരാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വന്നതിനെക്കുറിച്ച് താന്‍ ഒന്നും പറയുന്നില്ലെന്നും അതു സംബന്ധിച്ച് ലീഗിനുള്ളില്‍ തന്നെ എതിരഭിപ്രായം […]

തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ മുസ്ലിംകളുടെയും അട്ടിപ്പേറവകാശം മുസ്ലിം ലീഗിന് ആരും പതിച്ച് നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലിം ലീഗിനെ വിമര്‍ശിച്ചതിന്റെ പേരില്‍ തനിക്ക് വര്‍ഗീയവാദി പട്ടം ചാര്‍ത്താനുള്ള ലീഗിന്റെ ശ്രമം തുറന്നുകാട്ടിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ലീഗ് രാഷ്ട്രീയ മര്യാദ പാലിക്കാത്തതിനെയാണ് താന്‍ ചോദ്യം ചെയ്തതെന്നും അതിനാണ് വര്‍ഗീയവാദി എന്ന പട്ടം ചാര്‍ത്തിത്തരാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വന്നതിനെക്കുറിച്ച് താന്‍ ഒന്നും പറയുന്നില്ലെന്നും അതു സംബന്ധിച്ച് ലീഗിനുള്ളില്‍ തന്നെ എതിരഭിപ്രായം ഉയര്‍ന്ന് കഴിഞ്ഞു. ആദ്യം പാര്‍ട്ടിയുടെയും അണികളുടെയും വിശ്വാസം ആര്‍ജിക്കട്ടെ. എന്നിട്ട് മതി സി.പി.എമ്മിനെതിരെ വരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles
Next Story
Share it