പ്രതിപക്ഷത്തിനായി രാഷ്ട്രീയ പ്രചാരണം നയിക്കുകയാണ് കസ്റ്റംസ് എന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കസ്റ്റംസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിനായി രാഷ്ട്രീയ പ്രചാരണം നയിക്കുകയാണ് കസ്റ്റംസ് എന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്കും പ്രതിപക്ഷ നേതാവിന്റെ പാര്‍ട്ടിക്കും കസ്റ്റംസ് വിടുവേല ചെയ്യുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കേന്ദ്ര ഏജന്‍സികള്‍ തെരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്തിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം കേന്ദ്ര ഏജന്‍സികളുടെ ആക്രമണോത്സുകത വര്‍ധിച്ചു. കസ്റ്റംസിന്റെ സത്യവാങ്മൂലവും കിഫ്ബിക്കെതിരായ കേസും ഇതിനു തെളിവാണ്. കസ്റ്റംസ് എതിര്‍കക്ഷി പോലുമല്ലാത്ത കേസില്‍ കോടതിയില്‍ ഇത്തരം പ്രസ്താവന നല്‍കുന്നത് കേട്ടുകേള്‍വി പോലുമില്ലാത്തതാണ്. എന്‍ഐഎ, ഇഡി തുടങ്ങിയ […]

തിരുവനന്തപുരം: കസ്റ്റംസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിനായി രാഷ്ട്രീയ പ്രചാരണം നയിക്കുകയാണ് കസ്റ്റംസ് എന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്കും പ്രതിപക്ഷ നേതാവിന്റെ പാര്‍ട്ടിക്കും കസ്റ്റംസ് വിടുവേല ചെയ്യുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

കേന്ദ്ര ഏജന്‍സികള്‍ തെരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്തിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം കേന്ദ്ര ഏജന്‍സികളുടെ ആക്രമണോത്സുകത വര്‍ധിച്ചു. കസ്റ്റംസിന്റെ സത്യവാങ്മൂലവും കിഫ്ബിക്കെതിരായ കേസും ഇതിനു തെളിവാണ്. കസ്റ്റംസ് എതിര്‍കക്ഷി പോലുമല്ലാത്ത കേസില്‍ കോടതിയില്‍ ഇത്തരം പ്രസ്താവന നല്‍കുന്നത് കേട്ടുകേള്‍വി പോലുമില്ലാത്തതാണ്. എന്‍ഐഎ, ഇഡി തുടങ്ങിയ ഏജന്‍സികളുടെ കസ്റ്റഡിയിലുണ്ടായിരുന്ന പ്രതി കസ്റ്റംസിന്റെ കസ്റ്റഡിയില്‍ മഹകാര്യം പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനു കാരണം എന്തായിരിക്കും? മറുപടി പുറത്ത് പറയാന്‍ കസ്റ്റംസ് തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Related Articles
Next Story
Share it