കാസര്‍കോട്: നവകേരളത്തിന്റെ വികസന രൂപരേഖയ്ക്കുള്ള ആശയസംവാദത്തിനായി കേരള പര്യടനം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് 26ന് ശനിയാഴ്ച കാസര്‍കോടെത്തും. പടന്നക്കാട് ബേക്കല്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ വൈകിട്ട് നാലിന് ജില്ലയിലെ വിവിധ മേഖലകളിലെ വിദഗ്ധരും പ്രമുഖരുമായി ചര്‍ച്ച നടത്തും. പ്രത്യേകം ക്ഷണിച്ച നൂറാളം പേര് പങ്കെടുക്കും. വ്യവസായ, വാണിജ്യ, വിദ്യഭ്യാസ, ആരോഗ്യ, സാമൂഹ്യ, സാംസ്കാരിക, എന്‍ജിനിയറിങ് തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. ജില്ലയില്‍ പ്രത്യേകിച്ചും സംസ്ഥാനത്ത് പൊതുവേയും നടപ്പാക്കേണ്ട പദ്ധതികളുടെ നിര്‍ദേശങ്ങള്‍ തേടും. വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിര്‍ദേശങ്ങള്‍ സ്വീകരിക്കും.
അഭിപ്രായങ്ങളും നിര്‍ദേശങ്ങള്‍ എഴുതിയും നല്‍കാം. 2016 ല്‍ നവകേരള മാര്‍ച്ചിന്റെ ഭാഗമായും പിന്നീട് മുഖ്യമന്ത്രിയായ ശേഷവും പിണറായി വിജയന് പ്രമുഖരുമായി നടത്തിയ സംവാദത്തില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കിയതും പരിശോധിക്കും.