തിരഞ്ഞെടുപ്പിനെ മുഖ്യമന്ത്രി ഭയക്കുന്നു-എം.എം.ഹസന്‍

കാസര്‍കോട്: തിരഞ്ഞെടുപ്പിനെ മുഖ്യമന്ത്രി ഭയക്കുകയാണെന്നും അത് കൊണ്ട് തന്നെ സ്വന്തം മണ്ഡലത്തില്‍ പോലും പ്രചാരണത്തിന് പോകാന്‍ മുഖ്യമന്ത്രിക്ക് ആവുന്നില്ലെന്നും യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസന്‍ പറഞ്ഞു. പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിനെതിരെ ഓരോ ദിവസവും പുതിയ അഴിമതിക്കഥകളാണ് പുറത്ത് വരുന്നത്. വന്‍കിട പദ്ധതികള്‍ പ്രഖ്യാപിച്ചാണ് അഴിമതി നടത്തുന്നത്. ലൈഫ് മിഷന്‍ പദ്ധതി തന്നെ വലിയ അഴിമതിയാണ്. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ട്-ഹസന്‍ ആരോപിച്ചു. സ്പീക്കര്‍ പദവി ദുരുപയോഗം ചെയ്തു. സ്പീക്കര്‍ക്കെതിരെയുള്ള ആരോപണത്തില്‍ ഉന്നത തല […]

കാസര്‍കോട്: തിരഞ്ഞെടുപ്പിനെ മുഖ്യമന്ത്രി ഭയക്കുകയാണെന്നും അത് കൊണ്ട് തന്നെ സ്വന്തം മണ്ഡലത്തില്‍ പോലും പ്രചാരണത്തിന് പോകാന്‍ മുഖ്യമന്ത്രിക്ക് ആവുന്നില്ലെന്നും യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസന്‍ പറഞ്ഞു.
പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിനെതിരെ ഓരോ ദിവസവും പുതിയ അഴിമതിക്കഥകളാണ് പുറത്ത് വരുന്നത്. വന്‍കിട പദ്ധതികള്‍ പ്രഖ്യാപിച്ചാണ് അഴിമതി നടത്തുന്നത്. ലൈഫ് മിഷന്‍ പദ്ധതി തന്നെ വലിയ അഴിമതിയാണ്. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ട്-ഹസന്‍ ആരോപിച്ചു.
സ്പീക്കര്‍ പദവി ദുരുപയോഗം ചെയ്തു. സ്പീക്കര്‍ക്കെതിരെയുള്ള ആരോപണത്തില്‍ ഉന്നത തല അന്വേഷണം വേണം.
മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ ആസ്പത്രിയില്‍ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ എന്തുകൊണ്ട് അനുമതി നല്‍കുന്നില്ലെന്നും ഹസന്‍ ചോദിച്ചു. ഈ തിരഞ്ഞെടുപ്പില്‍ അക്രമത്തിനും അഴിമതിക്കുമെതിരെയുള്ള വിധിയെഴുത്ത് ഉണ്ടാകും.
കോണ്‍ഗ്രസ് ലീഗിന്റെ അടിമയാണെന്ന സുരേന്ദ്രന്റെ പ്രസ്താവനെകുറിച്ച് ചോദിച്ചപ്പോള്‍ കോണ്‍ഗ്രസിന് ബി.ജെ.പിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നായിരുന്നു ഹസന്റെ മറുപടി.
കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ജി. രതികുമാര്‍, കെ. നീലകണ്ഠന്‍, ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നില്‍, യു.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Related Articles
Next Story
Share it