മുഴുവന്‍ ഒഴിവുകളും പി.എസ്.സിക്ക് റിപോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ഒഴിവുകളും പി.എസ്.സിക്ക് റിപോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് അതാത് വകുപ്പുകളിലെ മന്ത്രിമാര്‍ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം. അഞ്ഞൂറോളം റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് നാലിന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണിത്. ഇത് സംബന്ധിച്ച് വകുപ്പ് സെക്രട്ടറിമാര്‍ക്ക് മന്ത്രിമാര്‍ നിര്‍ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സീനിയോറിറ്റി തര്‍ക്കം, കേസുകള്‍ എന്നിവ കാരണം പ്രമോഷന്‍ നടത്താന്‍ തടസമുള്ള കേസുകളില്‍ പ്രമോഷന്‍ തസ്തികകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട തസ്തികകളിലേക്ക് ഡീ കേഡര്‍ ചെയ്യാന്‍ നിലവില്‍ ഉത്തരവുണ്ട്. ഒഴിവുകള്‍ ഉണ്ടാകുന്ന മുറയ്ക്ക് പി.എസ്.സിക്ക് റിപ്പോര്‍ട്ട് […]

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ഒഴിവുകളും പി.എസ്.സിക്ക് റിപോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് അതാത് വകുപ്പുകളിലെ മന്ത്രിമാര്‍ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം. അഞ്ഞൂറോളം റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് നാലിന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണിത്. ഇത് സംബന്ധിച്ച് വകുപ്പ് സെക്രട്ടറിമാര്‍ക്ക് മന്ത്രിമാര്‍ നിര്‍ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സീനിയോറിറ്റി തര്‍ക്കം, കേസുകള്‍ എന്നിവ കാരണം പ്രമോഷന്‍ നടത്താന്‍ തടസമുള്ള കേസുകളില്‍ പ്രമോഷന്‍ തസ്തികകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട തസ്തികകളിലേക്ക് ഡീ കേഡര്‍ ചെയ്യാന്‍ നിലവില്‍ ഉത്തരവുണ്ട്. ഒഴിവുകള്‍ ഉണ്ടാകുന്ന മുറയ്ക്ക് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കര്‍ശനമായ നിര്‍ദേശങ്ങള്‍ നിലവിലുണ്ട്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന വകുപ്പ് മേധാവികള്‍ക്കും നിയമന അധികാരികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

Related Articles
Next Story
Share it