കാഴ്ചവസ്തുവായി കൃഷി വകുപ്പിന്റെ ക്ലസ്റ്റര്‍ മാര്‍ക്കറ്റ് ഷെഡ്ഡുകള്‍

ബദിയടുക്ക: കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ വില്‍പ്പന നടത്തുന്നതിനായി ആരംഭിച്ച ക്ലസ്റ്റര്‍ മാര്‍ക്കറ്റുകള്‍ ഉപയോഗശൂന്യമായി തുരുമ്പെടുത്ത് നശിക്കുന്നു.കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ കൃഷിഭവന്‍ മുഖേന പഞ്ചായത്ത് കേന്ദ്രീകരിച്ച് ആരംഭിച്ച എ ഗ്രേയ്ഡ് ക്ലസ്റ്റര്‍ മാര്‍ക്കറ്റുകള്‍ക്കായി നിര്‍മ്മിച്ച ഷെഡ്ഡുകളാണ് പ്രവര്‍ത്തനമില്ലാതെ നോക്കുകുത്തിയായി മാറുന്നത്.പഞ്ചായത്തുകളില്‍ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ ന്യായമായ വിലയ്ക്കുവാങ്ങി വില്‍പന നടത്തുന്നതിനാണ് ഓരോ പഞ്ചായത്തിലും ക്ലസ്റ്റര്‍ മാര്‍ക്കറ്റുകള്‍ ആരംഭിച്ചത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായിരുന്നു ഇതിന്റെ നടത്തിപ്പ് ചുമതല.തുടക്കത്തില്‍ പല മാര്‍ക്കറ്റുകളും നല്ലനിലയില്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും അധികം താമസിയാതെ പ്രവര്‍ത്തനം […]

ബദിയടുക്ക: കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ വില്‍പ്പന നടത്തുന്നതിനായി ആരംഭിച്ച ക്ലസ്റ്റര്‍ മാര്‍ക്കറ്റുകള്‍ ഉപയോഗശൂന്യമായി തുരുമ്പെടുത്ത് നശിക്കുന്നു.
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ കൃഷിഭവന്‍ മുഖേന പഞ്ചായത്ത് കേന്ദ്രീകരിച്ച് ആരംഭിച്ച എ ഗ്രേയ്ഡ് ക്ലസ്റ്റര്‍ മാര്‍ക്കറ്റുകള്‍ക്കായി നിര്‍മ്മിച്ച ഷെഡ്ഡുകളാണ് പ്രവര്‍ത്തനമില്ലാതെ നോക്കുകുത്തിയായി മാറുന്നത്.
പഞ്ചായത്തുകളില്‍ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ ന്യായമായ വിലയ്ക്കുവാങ്ങി വില്‍പന നടത്തുന്നതിനാണ് ഓരോ പഞ്ചായത്തിലും ക്ലസ്റ്റര്‍ മാര്‍ക്കറ്റുകള്‍ ആരംഭിച്ചത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായിരുന്നു ഇതിന്റെ നടത്തിപ്പ് ചുമതല.
തുടക്കത്തില്‍ പല മാര്‍ക്കറ്റുകളും നല്ലനിലയില്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും അധികം താമസിയാതെ പ്രവര്‍ത്തനം നിലച്ച് അടച്ചുപൂട്ടുകയായിരുന്നു. കീടനാശിനി പ്രയോഗിക്കാത്ത ജൈവവളം മാത്രമുപയോഗിച്ച് മേല്‍ത്തരം പച്ചക്കറി ഉണ്ടാക്കി ആവശ്യക്കാര്‍ക്ക് വില്‍പന നടത്തി കുടുംബശ്രീ അംഗങ്ങള്‍ക്ക് ജീവിതവഴി തുറന്നുകൊടുക്കുകയെന്ന ലക്ഷ്യവും മുന്നില്‍ കണ്ടുകൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ചിലയിടങ്ങളില്‍ ഓണം, വിഷു, റമദാന്‍ തുടങ്ങിയ ആഘോഷ സീസണുകളില്‍ ഏതാനും ദിവസം പ്രവര്‍ത്തിക്കാറുണ്ടെങ്കിലും ബാക്കി ദിവസങ്ങളില്‍ അടച്ചിടുകയാണ്. ലക്ഷങ്ങള്‍ ചെലവഴിച്ച് ഇരുമ്പ് കമ്പിയും ഷീറ്റുകളും കൊണ്ട് നിര്‍മ്മിച്ച ഷെഡ്ഡുകള്‍ പലതും ഇതിനകം തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍.

Related Articles
Next Story
Share it