ഫിഫ ക്ലബ് ലോകകപ്പില്‍ നിന്ന് ജപ്പാന്‍ പിന്മാറി; തുടര്‍ച്ചയായ മൂന്നാം തവണയും ഖത്തര്‍ തന്നെ വേദിയായേക്കും

ദോഹ: ഫിഫ ക്ലബ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതില്‍ നിന്ന് ജപ്പാന്‍ പിന്മാറി. രാജ്യത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുന്ന സാഹചര്യത്തിലാണ് പിന്മാറ്റം. ഇതോടെ തുടര്‍ച്ചയായ മൂന്നാം തവണയും ഖത്തര്‍ തന്നെ വേദിയായേക്കുമെന്നാണ് സൂചന. ഡിസംബറിലായിരുന്നു ഫിഫ ക്ലബ് ലോകകപ്പ് നടക്കേണ്ടിയിരുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ക്ലബ് ഫുട്ബാള്‍ ലോകകപ്പിന് വേദിയൊരുക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം ജപ്പാന്‍ ഫിഫയെ അറിയിച്ചു. 2022 ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഖത്തറ്# തന്നെയാണ് ഫുട്‌ബോള്‍ ഫെഡറേഷന് മുന്നിലെ ആദ്യ പേര് […]

ദോഹ: ഫിഫ ക്ലബ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതില്‍ നിന്ന് ജപ്പാന്‍ പിന്മാറി. രാജ്യത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുന്ന സാഹചര്യത്തിലാണ് പിന്മാറ്റം. ഇതോടെ തുടര്‍ച്ചയായ മൂന്നാം തവണയും ഖത്തര്‍ തന്നെ വേദിയായേക്കുമെന്നാണ് സൂചന.

ഡിസംബറിലായിരുന്നു ഫിഫ ക്ലബ് ലോകകപ്പ് നടക്കേണ്ടിയിരുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ക്ലബ് ഫുട്ബാള്‍ ലോകകപ്പിന് വേദിയൊരുക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം ജപ്പാന്‍ ഫിഫയെ അറിയിച്ചു. 2022 ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഖത്തറ്# തന്നെയാണ് ഫുട്‌ബോള്‍ ഫെഡറേഷന് മുന്നിലെ ആദ്യ പേര് എന്നാണ് റിപോര്‍ട്ട്.

അടുത്തവര്‍ഷത്തെ ലോകകപ്പിനുള്ള ഒരുക്കങ്ങളെല്ലാം നവംബറോടെ പൂര്‍ത്തിയാക്കുന്ന ഖത്തറിന് അനായാസം ക്ലബ് ലോകകപ്പിനും വേദിയൊരുക്കാന്‍ സാധിക്കും. അതേസമയം, നവംബര്‍ 30 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറിലെ ലോകകപ്പ് വേദികളില്‍ ഫിഫ അറബ് കപ്പ് നടക്കുന്നതിനാല്‍ ക്ലബ് ലോകകപ്പിന്റെ തീയതിയില്‍ മാറ്റം വരുത്തേണ്ടി വരും.

2019ലും 20ലും ഖത്തറിലാണ് ലോകകപ്പ് നടന്നത്. എല്ലാവര്‍ഷവും ഡിസംബറില്‍ നടക്കുന്ന ക്ലബ് ലോകകപ്പ്, 2020ല്‍ കോവിഡ് കാരണം മാറ്റിവെച്ച് പിന്നീട്, 2021 ഫെബ്രുവരിയില്‍ നടത്തുകയായിരുന്നു. 30 ശതമാനം കാണികള്‍ക്ക് പ്രവേശനം നല്‍കി നടത്തിയ ടൂര്‍ണമെന്റില്‍ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യുണിക് ആയിരുന്നു ജേതാക്കളായത്.

Related Articles
Next Story
Share it