കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ ഏഴ് പതിറ്റാണ്ടോളം കാലം വസ്ത്രവ്യാപാരം നടത്തിയിരുന്ന തളങ്കര കടവത്ത് സ്വദേശി ഫോര്‍ട്ട് റോഡ് റോയല്‍ ഗാര്‍ഡനിലെ ടി.എ. സൈനുദ്ദീന്‍ (90) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കാസര്‍കോട് കണ്ണാടിപ്പള്ളിക്ക് സമീപം റോയല്‍ ഗാര്‍മെന്റ്സ് എന്ന പേരില്‍ 1954ലാണ് സൈനുദ്ദീന്‍ വസ്ത്രവ്യാപാരം ആരംഭിച്ചത്. കാസര്‍കോട് നഗരത്തിലെ ആദ്യകാല വസ്ത്ര കടകളിലൊന്നായിരുന്നു റോയല്‍ ഗാര്‍മെന്റ്സ്. മൂന്ന് വര്‍ഷം മുമ്പ് അസുഖം ബാധിച്ച് കിടപ്പിലാവുന്നത് വരെ സൈനുദ്ദീന്‍ വ്യാപാരരംഗത്ത് സജീവമായിരുന്നു. കാസര്‍കോട് ടൗണ്‍ ഹസനത്തുല്‍ ജാരിയ ജുമാ മസ്ജിദ് (കണ്ണാടിപ്പള്ളി), ഹാഷിം സ്ട്രീറ്റ് പള്ളി എന്നിവയുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ആമിന. മക്കള്‍: ഫിറോസ് (വ്യാപാരി മുംബൈ), ഫൈസല്‍ (വ്യാപാരി എറണാകുളം), ഖൈറുന്നിസ, സറീന, ഷമീമ, സൈറാബാനു, സഫൂറ. മരുമക്കള്‍: ജമാലുദ്ദീന്‍ ഫോര്‍ട്ട് റോഡ്, ജലാല്‍ വിദ്യാനഗര്‍, അബ്ദുല്‍ മംഗളൂരു, സുലൈമാന്‍ കളനാട്, സി.എല്‍ മുനീര്‍ ചെമ്മനാട്, ഫൗസിയ ബെണ്ടിച്ചാല്‍, ഹസീന ബെണ്ടിച്ചാല്‍. സഹോദരന്: പരേതനായ അബൂബക്കര്‍ ഫാഷന്‍. ഖബറടക്കം വൈകിട്ട് തളങ്കര മാലിക് ദീനാര്‍ വലിയ ജമാഅത്ത് പള്ളി അങ്കണത്തില്‍