ജീവനക്കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മംഗളൂരുവിലെ വസ്ത്രസ്ഥാപന ഉടമയ്ക്ക് 10 വര്‍ഷം കഠിനതടവ്

മംഗളൂരു: ജീവനക്കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മംഗളൂരുവിലെ വസ്ത്രസ്ഥാപന ഉടമയെ കോടതി 10 വര്‍ഷം കഠിനതടവിനും 60, 000 രൂപ പിഴയടക്കാനും അഡീഷണല്‍ സെഷന്‍സ് (രണ്ട്) കോടതി ശിക്ഷിച്ചു. കണ്ടവര വില്ലേജില്‍ താമസിക്കുന്ന അബ്ദുള്‍ ലത്തീഫ് (42) ആണ് ശിക്ഷിക്കപ്പെട്ടത്. അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള മംഗളൂരുവിലെ വസ്ത്രസ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്ന പെണ്‍കുട്ടിയെ 2017 ഏപ്രില്‍ മാസത്തില്‍ പല തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. തനിക്ക് തലവേദനയുണ്ടെന്ന് അറിയിച്ച പെണ്‍കുട്ടിക്ക് അബ്ദുല്‍ലത്തീഫ് ഒരു ഗുളികയും ജ്യൂസും നല്‍കിയിരുന്നു. […]

മംഗളൂരു: ജീവനക്കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മംഗളൂരുവിലെ വസ്ത്രസ്ഥാപന ഉടമയെ കോടതി 10 വര്‍ഷം കഠിനതടവിനും 60, 000 രൂപ പിഴയടക്കാനും അഡീഷണല്‍ സെഷന്‍സ് (രണ്ട്) കോടതി ശിക്ഷിച്ചു. കണ്ടവര വില്ലേജില്‍ താമസിക്കുന്ന അബ്ദുള്‍ ലത്തീഫ് (42) ആണ് ശിക്ഷിക്കപ്പെട്ടത്. അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള മംഗളൂരുവിലെ വസ്ത്രസ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്ന പെണ്‍കുട്ടിയെ 2017 ഏപ്രില്‍ മാസത്തില്‍ പല തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. തനിക്ക് തലവേദനയുണ്ടെന്ന് അറിയിച്ച പെണ്‍കുട്ടിക്ക് അബ്ദുല്‍ലത്തീഫ് ഒരു ഗുളികയും ജ്യൂസും നല്‍കിയിരുന്നു. ഇത് കഴിച്ച ഉടന്‍ പെണ്‍കുട്ടി ബോധരഹിതയായി. തുടര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിക്ക് ബോധം തിരിച്ചുകിട്ടിയ ശേഷം, സംഭവം ആരോടും പറയരുതെന്നും വീഡിയോ താന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി അബ്ദുള്‍ലത്തീഫ് തുടര്‍ന്നുള്ള ദിവസങ്ങളിലും പെണ്‍കുട്ടിയെ പലതവണ ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി. ഗര്‍ഭിണിയായതിന്റെ നാലാം മാസത്തില്‍, 2017 ആഗസ്ത് 11ന് പെണ്‍കുട്ടി ബജ്‌പെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പിന്നീട് ഒരു കുഞ്ഞിന് ജന്മം നല്‍കി. ഡിഎന്‍എ പരിശോധനയില്‍ പ്രതി അബ്ദുള്‍ ലത്തീഫ് കുട്ടിയുടെ പിതാവാണെന്ന് സ്ഥിരീകരിച്ചു. പ്രതിയെ സഹായിച്ചു എന്നാരോപിച്ച് കടയില്‍ ജോലി ചെയ്തിരുന്ന ഗീതയ്‌ക്കെതിരെ കേസെടുത്തെങ്കിലും കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്തതിനാല്‍ വിട്ടയച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി വെങ്കിട്ടരാമ സ്വാമി വാദിച്ചു. ഇന്‍സ്പെക്ടര്‍മാരായ പി ഡി നാഗരാജ്, പരശിവ മൂര്‍ത്തി, കെ ആര്‍ നായക് എന്നിവരാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Related Articles
Next Story
Share it