ചരിത്രത്തിലാദ്യമായി ആരവങ്ങളില്ലാതെ കുമ്പള വെടിക്കെട്ടുത്സവത്തിന് സമാപനം

കുമ്പള: ആരവങ്ങളും ആഘോഷങ്ങളുമായി നടത്താറുള്ള കുമ്പള വെടിക്കെട്ടുത്സവം ഇക്കുറി നടത്തിയത് വളരെ ലളിതമായ ചടങ്ങെന്ന നിലയില്‍. മുന്‍ കാലങ്ങളില്‍ ഒരുമണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുമായിരുന്ന വെടിക്കെട്ട് ഇക്കുറി കോവിഡ് മാനദണ്ഡം പാലിച്ച് വേഗത്തില്‍ അവസാനിപ്പിക്കുകയായിരുന്നു. കുമ്പള കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ 14ന് കൊടിയേറി 17ന് സമാപിക്കുന്ന തരത്തിലാണ് ഉത്സവം നടക്കാറുള്ളത്. ലക്ഷത്തിലധികം ഭക്തജനങ്ങള്‍ ഉത്സവത്തില്‍ പങ്കെടുക്കാറുണ്ട്. ബംഗളൂരു, മൈസൂരു, ഉഡുപ്പി, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ ഉത്സവകാലത്ത് ഗോപാലകൃഷ്ണക്ഷേത്രത്തിലേക്ക് എത്തുന്നു. സ്വകാര്യ ബസുകളിലും […]

കുമ്പള: ആരവങ്ങളും ആഘോഷങ്ങളുമായി നടത്താറുള്ള കുമ്പള വെടിക്കെട്ടുത്സവം ഇക്കുറി നടത്തിയത് വളരെ ലളിതമായ ചടങ്ങെന്ന നിലയില്‍. മുന്‍ കാലങ്ങളില്‍ ഒരുമണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുമായിരുന്ന വെടിക്കെട്ട് ഇക്കുറി കോവിഡ് മാനദണ്ഡം പാലിച്ച് വേഗത്തില്‍ അവസാനിപ്പിക്കുകയായിരുന്നു. കുമ്പള കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ 14ന് കൊടിയേറി 17ന് സമാപിക്കുന്ന തരത്തിലാണ് ഉത്സവം നടക്കാറുള്ളത്. ലക്ഷത്തിലധികം ഭക്തജനങ്ങള്‍ ഉത്സവത്തില്‍ പങ്കെടുക്കാറുണ്ട്.
ബംഗളൂരു, മൈസൂരു, ഉഡുപ്പി, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ ഉത്സവകാലത്ത് ഗോപാലകൃഷ്ണക്ഷേത്രത്തിലേക്ക് എത്തുന്നു. സ്വകാര്യ ബസുകളിലും മറ്റുമായാണ് ഏറെപ്പേരും ഉത്സവത്തിനെത്തുന്നത്. ഇന്നലെ രാത്രി ഒമ്പതുമണിയോടെ നടന്ന വെടിക്കെട്ടിന് സാക്ഷികളായത് ആയിരങ്ങളാണ്. വലിയ വെടിക്കെട്ട് പ്രതീക്ഷിച്ച് ബംഗളൂരുവില്‍ നിന്നും മൈസൂരുവില്‍ നിന്നുമൊക്കെ വന്നവര്‍ നിരാശയോടെയാണ് തിരിച്ചുപോയത്. ഉത്സവം കഴിഞ്ഞാലും 25-ാം തീയതി വരെ ക്ഷേത്ര പരിസരങ്ങളില്‍ തെരുവ് കച്ചവടം ഉണ്ടാകാറുണ്ട്. മുമ്പ് ഉത്സവകാലത്ത് കുമ്പള പൊലീസ് സ്റ്റേഷന്‍ റോഡില്‍ നിന്നുതിരിയാന്‍ ഇടമില്ലാത്ത വിധം തെരുവുകച്ചവടത്തിന്റെ തിരക്കായിരുന്നു. ഇത്തവണ അതിനും മാറ്റം സംഭവിച്ചു.

Related Articles
Next Story
Share it