ഓവുചാലില്‍ മാലിന്യം കെട്ടിക്കിടക്കുന്നത് വെള്ളം ഒഴുകിപ്പോകുന്നതിന് തടസമാകുന്നു

മൊഗ്രാല്‍: മൊഗ്രാല്‍ കണ്ടത്തില്‍ പള്ളിക്ക് സമീപത്തിലൂടെ കെ.കെ പുറം പുഴയിലേക്കുള്ള ഓവുചാല്‍ സംവിധാനം മാലിന്യം കെട്ടിക്കിടന്ന് മൂടപ്പെട്ട നിലയില്‍. ഇത് വെള്ളം ഒഴുകി പോകുന്നതിന് തടസമാകുന്നു. മുന്‍വര്‍ഷങ്ങളില്‍ ഇത്തരം ഓവുചാലുകള്‍ മഴക്കാലത്തിനു മുന്‍പായി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുചീകരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്രാവശ്യം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ഓവുചാലുകളില്‍ മാലിന്യം കെട്ടിക്കിടക്കുന്നത് മൂലം മഴവെള്ളം പറമ്പുകളില്‍ ഒഴുകുന്നത് ദുരിതവും വെള്ളക്കെട്ടിനും ഇടയാക്കുന്നു. മൊഗ്രാല്‍ ഷാഫി മസ്ജിദിന് സമീപത്ത് ദേശീയപാതയില്‍ മൂടപെട്ട് കിടക്കുന്നതും ഇതേ ഓവുച്ചാല്‍ തന്നെയാണ്. […]

മൊഗ്രാല്‍: മൊഗ്രാല്‍ കണ്ടത്തില്‍ പള്ളിക്ക് സമീപത്തിലൂടെ കെ.കെ പുറം പുഴയിലേക്കുള്ള ഓവുചാല്‍ സംവിധാനം മാലിന്യം കെട്ടിക്കിടന്ന് മൂടപ്പെട്ട നിലയില്‍. ഇത് വെള്ളം ഒഴുകി പോകുന്നതിന് തടസമാകുന്നു.
മുന്‍വര്‍ഷങ്ങളില്‍ ഇത്തരം ഓവുചാലുകള്‍ മഴക്കാലത്തിനു മുന്‍പായി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുചീകരിക്കാറുണ്ടായിരുന്നു.
എന്നാല്‍ ഇപ്രാവശ്യം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ഓവുചാലുകളില്‍ മാലിന്യം കെട്ടിക്കിടക്കുന്നത് മൂലം മഴവെള്ളം പറമ്പുകളില്‍ ഒഴുകുന്നത് ദുരിതവും വെള്ളക്കെട്ടിനും ഇടയാക്കുന്നു. മൊഗ്രാല്‍ ഷാഫി മസ്ജിദിന് സമീപത്ത് ദേശീയപാതയില്‍ മൂടപെട്ട് കിടക്കുന്നതും ഇതേ ഓവുച്ചാല്‍ തന്നെയാണ്.
ഓവുചാലുകളിലെ മാലിന്യം നീക്കാന്‍ അടിയന്തര നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Related Articles
Next Story
Share it