മഹാത്മാവിന്റെ സ്മരണയില്‍ നാടെങ്ങും ശുചീകരണം

കാസര്‍കോട്: മഹാത്മജിയുടെ ജന്മദിനത്തില്‍ ഗാന്ധിജയന്തി ദിനാഘോഷം വിപുലമായ പരിപാടികളോടെ കാസര്‍കോട് നിയോജക മണ്ഡലം ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തില്‍ വിപുലമായി കൊണ്ടാടി. മധുര പലഹാര വിതരണം നടത്തി. ഐ.എന്‍.ടി.യു.സി ജില്ലാ വൈസ് പ്രസിഡണ്ട് അര്‍ജുനന്‍ തായലങ്ങാടി ഉദ്ഘാടനം ചെയ്തു. നിയോജമണ്ഡലം പ്രസിഡണ്ട് സി.ജി ടോണി അധ്യക്ഷത വഹിച്ചു. കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് മുനീര്‍ ബാങ്കോട്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഉമേശ് അണങ്കൂര്‍, ഉസ്മാന്‍ കടവത്ത്, അബൂബക്കര്‍ തുരുത്തി, പി.കെ വിജയന്‍, സി. ശിവശങ്കരന്‍, പി. കുഞ്ഞികൃഷ്ണന്‍ നായര്‍, ഷാജിത്, […]

കാസര്‍കോട്: മഹാത്മജിയുടെ ജന്മദിനത്തില്‍ ഗാന്ധിജയന്തി ദിനാഘോഷം വിപുലമായ പരിപാടികളോടെ കാസര്‍കോട് നിയോജക മണ്ഡലം ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തില്‍ വിപുലമായി കൊണ്ടാടി. മധുര പലഹാര വിതരണം നടത്തി. ഐ.എന്‍.ടി.യു.സി ജില്ലാ വൈസ് പ്രസിഡണ്ട് അര്‍ജുനന്‍ തായലങ്ങാടി ഉദ്ഘാടനം ചെയ്തു. നിയോജമണ്ഡലം പ്രസിഡണ്ട് സി.ജി ടോണി അധ്യക്ഷത വഹിച്ചു. കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് മുനീര്‍ ബാങ്കോട്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഉമേശ് അണങ്കൂര്‍, ഉസ്മാന്‍ കടവത്ത്, അബൂബക്കര്‍ തുരുത്തി, പി.കെ വിജയന്‍, സി. ശിവശങ്കരന്‍, പി. കുഞ്ഞികൃഷ്ണന്‍ നായര്‍, ഷാജിത്, സുജിത് കുമാര്‍ സംസാരിച്ചു.
കാസര്‍കോട്: ജില്ലാ മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ഐ. എന്‍.ടി.യു.സി മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തില്‍ പ്രസ് ക്ലബ്ബ് ജംഗ്ഷനില്‍ നടന്ന ഗാന്ധിജിയുടെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായി പുഷ്പാര്‍ച്ചന നടത്തി. ഐ.എന്‍.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി എ. ഷാഹുല്‍ ഹമീദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ജില്ലാ വൈസ് പ്രസിഡണ്ട് ആര്‍. വിജയകുമാര്‍ മോട്ടോര്‍ തൊഴിലാളി യൂണിയന്‍ മണ്ഡലം പ്രസിഡണ്ട് ഹരീന്ദ്രന്‍ ഇറക്കോടന്‍, അബൂബക്കര്‍ തുരുത്തി, രാമക്യഷ്ണന്‍, സൈനുദ്ദീന്‍, രമേശന്‍ ടി.വി, സാജുദ്ദീന്‍, ഷാഫി പാലോത്ത് എന്നിവര്‍ സംസാരിച്ചു.
ഉദുമ: ഗാന്ധി ജയന്തി ദിനത്തില്‍ ഉദുമ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി. അഡ്വ.ബി.എം ജമാല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.വി. ഭക്തവത്സലന്‍ അധ്യക്ഷത വഹിച്ചു.
വാസു മാങ്ങാട്, പ്രഭാകരന്‍ തെക്കേക്കര, ചന്ദ്രന്‍ നാലാംവാതുക്കല്‍, ശംഭു ബേക്കല്‍, ശ്രീജാ പുരുഷോത്തമന്‍, മുന്‍ മണ്ഡലം പ്രസിഡണ്ട് ബി. ബാലകൃഷ്ണന്‍, ഐ.എന്‍.ടി.യു.സി മേഖലാ പ്രസിഡണ്ട് പി.വി ഉദയകുമാര്‍, മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളായ കെ.വി അപ്പു, നാരായണന്‍ പന്തല്‍, മജീദ് മാങ്ങാട്, കെ.എം അമ്പാടി, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ.വി. ശോഭന, കൃഷ്ണന്‍ പള്ളം, എം. കരുണാകരന്‍ നായര്‍, കാര്‍ത്ത്യായനി പള്ളം, കെ.വി രാജഗോപാലന്‍, ടി.വി കുഞ്ഞിരാമന്‍, സേവാദള്‍ മണ്ഡലം പ്രസിഡണ്ട് രൂപേഷ് പള്ളം, കബീര്‍ മാങ്ങാട്, റസാക്ക് മാങ്ങാട് മുഹമ്മദ് പടിഞ്ഞാറ് പ്രസംഗിച്ചു.

Related Articles
Next Story
Share it