തളങ്കര സ്‌കൂളില്‍ വി.എച്ച്.എസ്.ഇ കെട്ടിടത്തിലേക്ക് 'ക്ലാസ്‌മേറ്റ്‌സ്-90' ഫര്‍ണിച്ചര്‍ നല്‍കി

തളങ്കര: തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഫര്‍ണിച്ചര്‍ ചലഞ്ച് അവസാനിക്കുന്നില്ല. ഹൈടെക് കെട്ടിടത്തിലെ മുഴുവന്‍ ക്ലാസ് മുറികളിലേക്കും ഫര്‍ണിച്ചറുകള്‍ നല്‍കിയതിന് പിന്നാലെ വി.എച്ച്.എസ്.ഇ അടക്കമുള്ളവ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളിലേക്കും പുതിയ ഫര്‍ണിച്ചറുകള്‍ ഒരുങ്ങുന്നു. വി.എച്ച്.എസ്.ഇയിലേക്കുള്ള ഫര്‍ണിച്ചറുകള്‍ 1989-90 ബാച്ച് കൂട്ടായ്മയായ 'ക്ലാസ്‌മേറ്റ്‌സ് 90' നല്‍കി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ പി.ടി. എ പ്രസിഡണ്ട് റാഷീദ് പൂരണത്തിന് കൈമാറി. സുവോളജിയില്‍ ഡോക്ടറേറ്റ് നേടിയ സഹപാഠി അനൂപ് കുമാറിനെ ചടങ്ങില്‍ […]

തളങ്കര: തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഫര്‍ണിച്ചര്‍ ചലഞ്ച് അവസാനിക്കുന്നില്ല. ഹൈടെക് കെട്ടിടത്തിലെ മുഴുവന്‍ ക്ലാസ് മുറികളിലേക്കും ഫര്‍ണിച്ചറുകള്‍ നല്‍കിയതിന് പിന്നാലെ വി.എച്ച്.എസ്.ഇ അടക്കമുള്ളവ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളിലേക്കും പുതിയ ഫര്‍ണിച്ചറുകള്‍ ഒരുങ്ങുന്നു. വി.എച്ച്.എസ്.ഇയിലേക്കുള്ള ഫര്‍ണിച്ചറുകള്‍ 1989-90 ബാച്ച് കൂട്ടായ്മയായ 'ക്ലാസ്‌മേറ്റ്‌സ് 90' നല്‍കി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ പി.ടി. എ പ്രസിഡണ്ട് റാഷീദ് പൂരണത്തിന് കൈമാറി.
സുവോളജിയില്‍ ഡോക്ടറേറ്റ് നേടിയ സഹപാഠി അനൂപ് കുമാറിനെ ചടങ്ങില്‍ അനുമോദിച്ചു.
മുന്‍ ഹെഡ്മാസ്റ്റര്‍ അബൂബക്കര്‍, എം.എ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, ഔസേഫ് മാസ്റ്റര്‍, പി. മാഹിന്‍ മാസ്റ്റര്‍ എന്നിവരെ ആദരിക്കുകയുണ്ടായി. എന്‍.കെ അമാനുല്ല അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ യഹ്‌യ തളങ്കര, ഒ.എസ്.എ ജനറല്‍ സെക്രട്ടറി ടി.എ ഷാഫി, മുന്‍ പി.ടി.എ പ്രസിഡണ്ട് ബഷീര്‍ വോളിബോള്‍, ഹെഡ്മിസ്ട്രസ് സ്വര്‍ണ്ണകുമാരി, പ്ലസ്ടു പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് റസീന ടീച്ചര്‍, വി. എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ പ്രീതി ശ്രീധരന്‍, പി.ടി.എ വൈസ് പ്രസിഡണ്ട് സമീര്‍ സംസാരിച്ചു. സിദ്ദീഖ് ഷര്‍ഖി സ്വാഗതവും സഹീദ് മൗലവി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it