ബോളണ്ട് പാര്‍ക്കിലെ ക്ലാസിക്ക് സഞ്ജു

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള മൂന്നാം ഏകദിന മത്സരത്തില്‍ സിംഗിള്‍ ഓടി സഞ്ജു സെഞ്ച്വറി സ്വന്തമാക്കുമ്പോള്‍ ഭൂരിഭാഗം മലയാളികളും മനസ്സ് കൊണ്ട് പാടിക്കാണും ആ പാട്ട്'ആഞ്ഞടിച്ചുയര്‍ന്ന പന്ത് പോല്‍ വീണിടത്തു നിന്നുയര്‍ന്നുവാ...രണ്ടാം ഏകദിനത്തില്‍ കിട്ടിയ അവസരം മുതലാക്കാനാവാതെ നിറം മങ്ങിയപ്പോള്‍ ട്രോള്‍ പേജുകളില്‍ സഞ്ജു വീണ്ടും ട്രെന്‍ഡായി, ജസ്റ്റിസ് ഫോര്‍ സഞ്ജു എന്നും പറഞ്ഞ് ഇനി ആര് വരും എന്നൊക്കെയായി പരിഹാസം. അനാവശ്യ ഷോട്ടുകള്‍ അടിച്ച് വിക്കറ്റ് കളയുന്നവന്‍, പക്വത കുറഞ്ഞ ബാറ്റിംഗ്, ക്ഷമ കാണിക്കാത്ത ബാറ്റ്സ്മാന്‍, സഞ്ജു നിരാശപ്പെടുത്തുമ്പോഴൊക്കെ […]

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള മൂന്നാം ഏകദിന മത്സരത്തില്‍ സിംഗിള്‍ ഓടി സഞ്ജു സെഞ്ച്വറി സ്വന്തമാക്കുമ്പോള്‍ ഭൂരിഭാഗം മലയാളികളും മനസ്സ് കൊണ്ട് പാടിക്കാണും ആ പാട്ട്
'ആഞ്ഞടിച്ചുയര്‍ന്ന പന്ത് പോല്‍ വീണിടത്തു നിന്നുയര്‍ന്നുവാ...
രണ്ടാം ഏകദിനത്തില്‍ കിട്ടിയ അവസരം മുതലാക്കാനാവാതെ നിറം മങ്ങിയപ്പോള്‍ ട്രോള്‍ പേജുകളില്‍ സഞ്ജു വീണ്ടും ട്രെന്‍ഡായി, ജസ്റ്റിസ് ഫോര്‍ സഞ്ജു എന്നും പറഞ്ഞ് ഇനി ആര് വരും എന്നൊക്കെയായി പരിഹാസം. അനാവശ്യ ഷോട്ടുകള്‍ അടിച്ച് വിക്കറ്റ് കളയുന്നവന്‍, പക്വത കുറഞ്ഞ ബാറ്റിംഗ്, ക്ഷമ കാണിക്കാത്ത ബാറ്റ്സ്മാന്‍, സഞ്ജു നിരാശപ്പെടുത്തുമ്പോഴൊക്കെ സ്ഥിരം വരാറുള്ള കമെന്റ്. എന്നാല്‍ 114 പന്തില്‍ നിന്ന് 108 എന്ന സ്‌കോര്‍ സ്വന്തമാക്കി മടങ്ങുമ്പോള്‍ സഞ്ജു എല്ലാത്തിനും മറുപടി നല്‍കിക്കഴിഞ്ഞിരുന്നു.
മുമ്പൊരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ആ ഇന്നിംഗ്‌സ് കാണുമ്പോള്‍ മനസ്സില്‍ ഓടിയെത്തി, 'വിമര്‍ശനങ്ങള്‍ കൂടുംതോറും എന്റെ പെര്‍ഫോമന്‍സ് മെച്ചപ്പെട്ടു എന്നാണ് ഞാന്‍ കരുതുന്നത്'.
ക്ഷമയോടെ ടീമിനെ പ്രതിസന്ധി ഘട്ടത്തില്‍ കരകയറ്റിയ ക്ലാസിക്ക് ഇന്നിംഗ്‌സ്! ഇന്ത്യക്ക് വേണ്ടി കരിയറിലെ ആദ്യത്തെ ഏകദിന സെഞ്ച്വറി! അതും വിദേശ മണ്ണില്‍...
ആ സെഞ്ച്വറിയുടെയും കൂടി കരുത്തില്‍ സൗത്ത് ആഫ്രിക്കന്‍ മണ്ണില്‍ ഏകദിന പരമ്പര ഇന്ത്യക്ക് സ്വന്തം.. സഭാഷ് സഞ്ജു...
2013ല്‍ ഇന്ത്യ ടുഡേയിലെ ഓണപ്പതിപ്പില്‍ അഞ്ച് ഹീറോകള്‍ എന്നൊരു ഫീച്ചര്‍ വായിച്ചിരുന്നു. കായികരംഗം കരിയറായി കാണാന്‍ ധൈര്യപ്പെടാത്ത കേരളീയര്‍ക്ക് മാതൃകയാണ് ഈ പതിനെട്ടുക്കാരന്‍ എന്നായിരുന്നു തല വാചകം. ഐ.പി.എല്ലില്‍ രാജസ്ഥാന് വേണ്ടി തിളങ്ങിയ തുടക്ക സമയം.
രഞ്ജി ട്രോഫിയില്‍ ഹിമാചല്‍ പ്രദേശിനെതിരെ സെഞ്ച്വറി അടിച്ച് ശ്രദ്ധ നേടിയ സമയം. അന്നത്തെ ആ ഫീച്ചറില്‍ സഞ്ജു തന്റെ സ്വപ്‌നത്തെ കുറിച്ച് പങ്കുവെയ്ക്കുന്നുണ്ട്.
ഇന്ത്യന്‍ ടീമില്‍ ഇടം നേടുന്ന ദിനത്തെക്കുറിച്ചുള്ള സ്വപ്‌നം. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം സഞ്ജു ആ സ്വപ്‌നങ്ങള്‍ക്കുമപ്പുറം ഏറെ മുന്നോട്ട് പോയിരിക്കുന്നു.
നിര്‍ഭയനായി, സ്ഥിരതയാര്‍ന്ന ബാറ്റിംഗ് പെര്‍ഫോമന്‍സോടെ, ആത്മവിശ്വാസത്തോടെ വിക്കറ്റ് കീപ്പര്‍ ഗ്ലൗസണിഞ്ഞ്, നേതൃപാടവം കൈമുതലാക്കി തലയെടുപ്പോടെ തിളങ്ങാന്‍ ഇനിയും നമ്മുടെ സഞ്ജുവിന് സാധിക്കട്ടെ...


-മൂസാ ബാസിത്ത്‌

Related Articles
Next Story
Share it