കാസര്‍കോട്: ആലപ്പുഴയില്‍ നടന്ന കേരള സംസ്ഥാനതല ക്ലാസിക് ബെഞ്ച് പ്രസ് ചാമ്പ്യന്‍ഷിപ്പില്‍ കറന്തക്കാട് പ്യുവര്‍ പെര്‍ഫോമന്‍സ് പേഴ്സണല്‍ ട്രെയിനിംഗ് സ്റ്റുഡിയോക്ക് മികച്ച നേട്ടം. ജൂനിയര്‍ വിഭാഗത്തില്‍ കാവ്യ ടി.കെ. സ്വര്‍ണമെഡല്‍ നേടി.
സബ്ജൂനിയര് വിഭാഗത്തില്‍ നിവേദ്യ ഇന്ദ്രകുമാര്‍ വെള്ളി മെഡലും സീനിയര്‍ വിഭാഗത്തില്‍ രേഷ്മ ആര്.ബി സ്വര്‍ണമെഡലും നേടി. കോച്ച് മദന്‍ റാവുവിന്റെ കീഴിലാണ് മൂന്ന് പേരും പരിശീലനം നടത്തിയത്.