സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ നിന്ന് വീണ് ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

മംഗളൂരു: സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ബംഗളൂരു സ്വദേശിനി തന്‍വി(14)യാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ കുന്താപുരത്തെ സ്വകാര്യ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ രണ്ടാം നിലയില്‍ നിന്നാണ് തന്‍വി താഴേക്ക് വീണത്. ഈ വര്‍ഷം ഏപ്രിലിലാണ് തന്‍വിയെ മാതാപിതാക്കള്‍ കുന്താപുരത്തെ സ്വകാര്യ സ്‌കൂളില്‍ പ്രവേശിപ്പിച്ചത്. റസിഡന്‍ഷ്യല്‍ സ്‌കൂളായതിനാല്‍ ഏപ്രില്‍ മുതല്‍ സ്‌കൂളിലായിരുന്നു. തന്‍വി പുലര്‍ച്ചെ 5.45 ഓടെ യോഗ ചെയ്യുന്നതിനിടെ സ്‌കൂളിന്റെ രണ്ടാം നിലയില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ജനല്‍ വഴി വീഴുകയായിരുന്നു. തല […]

മംഗളൂരു: സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ബംഗളൂരു സ്വദേശിനി തന്‍വി(14)യാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ കുന്താപുരത്തെ സ്വകാര്യ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ രണ്ടാം നിലയില്‍ നിന്നാണ് തന്‍വി താഴേക്ക് വീണത്. ഈ വര്‍ഷം ഏപ്രിലിലാണ് തന്‍വിയെ മാതാപിതാക്കള്‍ കുന്താപുരത്തെ സ്വകാര്യ സ്‌കൂളില്‍ പ്രവേശിപ്പിച്ചത്. റസിഡന്‍ഷ്യല്‍ സ്‌കൂളായതിനാല്‍ ഏപ്രില്‍ മുതല്‍ സ്‌കൂളിലായിരുന്നു. തന്‍വി പുലര്‍ച്ചെ 5.45 ഓടെ യോഗ ചെയ്യുന്നതിനിടെ സ്‌കൂളിന്റെ രണ്ടാം നിലയില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ജനല്‍ വഴി വീഴുകയായിരുന്നു. തല നിലത്ത് ഇടിച്ചതിനാല്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റ് പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും പൊലീസിനെയും വിവരം അറിയിച്ചു. യോഗാഭ്യാസത്തിനിടെ ജനലിനരികില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടി കാല്‍ വഴുതി വീഴുകയായിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. കുന്താപുരം പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it