തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് തിങ്കളാഴ്ച ക്ലാസ് ആരംഭിക്കും. 15 ന് തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും നാഷണല്‍ അച്ചീവ്മെന്റ് സര്‍വേ കണക്കിലെടുത്താണ് എട്ടാം ക്ലാസ് തിങ്കളാഴ്ച തന്നെ തുടങ്ങാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. അതേസമയം ഒമ്പത്, പ്ലസ് വണ്‍ ക്ലാസുകള്‍ നേരത്തെ തീരുമാനിച്ച പോലെ 15ന് തന്നെ ആരംഭിക്കും.
12നാണ് മാനവവിഭശേഷി മന്ത്രാലയത്തിന്റെ ദേശീയ തലത്തിലുള്ള സര്‍വേ നടക്കുന്നത്. 3, 5, 8 ക്ലാസ്സുകള്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് സര്‍വേ. ക്ലാസ്സുകള്‍ തുടങ്ങാന്‍ വൈകിയാല്‍ കേരളം സര്‍വേയില്‍ നിന്നും പുറന്തള്ളപ്പെടും എന്നു വിലയിരുത്തിയാണ് എട്ടാം ക്ലാസ് നേരത്തെ തുടങ്ങാന്‍ തീരുമാനിച്ചത്. ഒന്നു മുതലുള്ള ക്ലാസ്സുകള്‍ നവംബര്‍ ഒന്നിന് ആരംഭിച്ചിരുന്നു.
ഒരു ബെഞ്ചില്‍ രണ്ടു കുട്ടികള്‍ എന്നതടക്കമുള്ള നിലവിലെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു തന്നെയാകും എട്ടാം ക്ലാസ് ആരംഭിക്കുക.