ടിപ്പര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

മംഗളൂരു: മംഗളൂരു അഡയാറില്‍ ടിപ്പര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചതിനെ തുടര്‍ന്ന് തെറിച്ചുവീണ് പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. അഡയാര്‍ പദവ് സ്വദേശി ഷറഫുദ്ദീന്‍ (16) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം. ഷറഫുദ്ദീന്‍ സുഹൃത്തിനോടൊപ്പം സ്‌കൂട്ടറിലെ പിന്‍സീറ്റില്‍ യാത്ര ചെയ്യുകയായിരുന്നു. ലോറി ഇടിച്ചതോടെ പിന്‍സീറ്റില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ഷറഫുദ്ദീന് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌കൂട്ടര്‍ ഓടിച്ചയാള്‍ക്ക് പരിക്കേറ്റെങ്കിലും ഈ യുവാവ് അപകടനില തരണം ചെയ്തു.

Related Articles
Next Story
Share it