സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; അഞ്ചുപേര്‍ക്ക് കുത്തേറ്റു

ബേക്കല്‍: കോവിഡ് മാനദണ്ഡം ലംഘിച്ച് കുളത്തില്‍ കുളിക്കുന്നതിനെ ചൊല്ലി സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘട്ടനത്തിലും കത്തിക്കുത്തിലും കലാശിച്ചു. ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. രണ്ട് ക്ലബ്ബുകളിലെ അംഗങ്ങളാണ് ഏറ്റുമുട്ടിയത്. ജിതേഷ് (24), മണിക്കുട്ടന്‍ തുടങ്ങി അഞ്ചുപേര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടാണ് സംഭവം. കുത്തേറ്റ് ഗുരുതരമായ പരിക്കുകളോടെ ജിതേഷിനെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവരെ കാസര്‍കോട്ടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അരവത്തെ കുളത്തില്‍ ചില യുവാക്കള്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് കുളിക്കുന്നതിനെ മറ്റുചിലര്‍ എതിര്‍ത്തിരുന്നു. ഇത് വകവെക്കാതെ ഇന്നലെ […]

ബേക്കല്‍: കോവിഡ് മാനദണ്ഡം ലംഘിച്ച് കുളത്തില്‍ കുളിക്കുന്നതിനെ ചൊല്ലി സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘട്ടനത്തിലും കത്തിക്കുത്തിലും കലാശിച്ചു. ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. രണ്ട് ക്ലബ്ബുകളിലെ അംഗങ്ങളാണ് ഏറ്റുമുട്ടിയത്. ജിതേഷ് (24), മണിക്കുട്ടന്‍ തുടങ്ങി അഞ്ചുപേര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടാണ് സംഭവം. കുത്തേറ്റ് ഗുരുതരമായ പരിക്കുകളോടെ ജിതേഷിനെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവരെ കാസര്‍കോട്ടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അരവത്തെ കുളത്തില്‍ ചില യുവാക്കള്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് കുളിക്കുന്നതിനെ മറ്റുചിലര്‍ എതിര്‍ത്തിരുന്നു. ഇത് വകവെക്കാതെ ഇന്നലെ വൈകിട്ടും ഇവര്‍ കുളത്തില്‍ കുളിക്കാനെത്തി. ഇതോടെ എതിര്‍പ്പുള്ളവര്‍ സ്ഥലത്തെത്തുകയും കുളിക്കുന്നവര്‍ വന്ന വാഹനത്തിന്റെ കാറ്റഴിച്ചുവിടുകയും ചെയ്തു. ഇതേക്കുറിച്ച് ചോദിക്കാന്‍ വന്നവരും കുളത്തില്‍ കുളിക്കുന്നതിനെ എതിര്‍ക്കുന്നവരും തമ്മിലുണ്ടായ സംഘട്ടനത്തിലാണ് അഞ്ചുപേര്‍ക്ക് പരിക്കേറ്റത്. ഇവരെല്ലാം സി.പി.എം പ്രവര്‍ത്തകരാണെന്ന് പൊലീസ് പറഞ്ഞു. ജിതേഷിന്റെ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles
Next Story
Share it