ബസ് ജീവനക്കാരും സ്കൂള്‍ വിദ്യാര്‍ത്ഥികളും തമ്മില്‍ കയ്യാങ്കളി; 15 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
ആദൂര്‍: സ്വകാര്യ ബസ് ജീവനക്കാരും സ്കൂള്‍ വിദ്യാര്‍ത്ഥികളും തമ്മില്‍ കയ്യാങ്കളിയും സംഘര്‍ഷവും. സംഭവത്തില്‍ കണ്ടാലറിയാവുന്ന പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു.കാസര്‍കോട്-കിന്നിംഗാര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ നിധിന് രാജിന്റെ പരാതിയിലാണ് കേസ്. ഇന്നലെ വൈകിട്ടാണ് സംഭവം. തങ്ങളെ ബസില്‍ കയറ്റാത്തതിനെ വിദ്യാര്‍ത്ഥികല്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് ബസ് കണ്ടക്ടറും വിദ്യാര്‍ത്ഥികളും തമ്മിലുള്ള വാക്കുതര്‍ക്കം രൂക്ഷമാവുകയും പ്രശ്നം കയ്യാങ്കളിയിലെത്തുകയുമായിരുന്നു. മറ്റ് യാത്രക്കാര്‍ കയറുന്നതു വരെ തങ്ങളെ മഴയത്ത് നിര്‍ത്തുകയും പിന്നീട് ബസില്‍ കയറാന്‍ ഒരുങ്ങുമ്പോള്‍ തടയുകയുമാണ് ചെയ്യുന്നതെന്ന് […]

ആദൂര്‍: സ്വകാര്യ ബസ് ജീവനക്കാരും സ്കൂള്‍ വിദ്യാര്‍ത്ഥികളും തമ്മില്‍ കയ്യാങ്കളിയും സംഘര്‍ഷവും. സംഭവത്തില്‍ കണ്ടാലറിയാവുന്ന പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു.
കാസര്‍കോട്-കിന്നിംഗാര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ നിധിന് രാജിന്റെ പരാതിയിലാണ് കേസ്. ഇന്നലെ വൈകിട്ടാണ് സംഭവം. തങ്ങളെ ബസില്‍ കയറ്റാത്തതിനെ വിദ്യാര്‍ത്ഥികല്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് ബസ് കണ്ടക്ടറും വിദ്യാര്‍ത്ഥികളും തമ്മിലുള്ള വാക്കുതര്‍ക്കം രൂക്ഷമാവുകയും പ്രശ്നം കയ്യാങ്കളിയിലെത്തുകയുമായിരുന്നു. മറ്റ് യാത്രക്കാര്‍ കയറുന്നതു വരെ തങ്ങളെ മഴയത്ത് നിര്‍ത്തുകയും പിന്നീട് ബസില്‍ കയറാന്‍ ഒരുങ്ങുമ്പോള്‍ തടയുകയുമാണ് ചെയ്യുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ചില സ്വകാര്യ ബസുകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ആര്.ടി.ഒ നിശ്ചയിച്ച നിരക്കിലും അധികം ചാര്‍ജ് ഈടാക്കുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്.