ഐ.എന്‍.എല്‍ ജില്ലാതല അംഗത്വ വിതരണോദ്ഘാടനത്തിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി

കാസര്‍കോട്: ഐ.എന്‍.എല്‍ ജില്ലാതല അംഗത്വ വിതരണോദ്ഘാടനത്തിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. അബ്ദുല്‍ വഹാബ് പക്ഷത്തെ അനുകൂലിക്കുന്ന പ്രവര്‍ത്തകരെ പുറത്താക്കിയ ശേഷം പരിപാടി തുടരുകയായിരുന്നു. ഇന്ന് വൈകീട്ടോടെയാണ് സംഭവം. അഖിലേന്ത്യ ട്രഷറര്‍ ഡോ. എ. അമീന്‍ ഉദ്ഘാടകനായ ചടങ്ങിനിടെയാണ് കാസിം ഇരിക്കൂര്‍-അബ്ദുല്‍ വഹാബ് പക്ഷക്കാര്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും നടന്നത്. സംസ്ഥാന തലത്തില്‍ നടക്കുന്ന സമവായ നീക്കങ്ങള്‍ക്കിടെ അംഗത്വ വിതരണം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് അബ്ദുല്‍ വഹാബ് പക്ഷം ചൂണ്ടിക്കാടിയതോടെയാണ് തര്‍ക്കം ആരംഭിച്ചത്. ഇരുവിഭാഗം പ്രവര്‍ത്തകരും നേതാക്കള്‍ക്കുമുന്നില്‍ ഉന്തുംതള്ളുമായി. […]

കാസര്‍കോട്: ഐ.എന്‍.എല്‍ ജില്ലാതല അംഗത്വ വിതരണോദ്ഘാടനത്തിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. അബ്ദുല്‍ വഹാബ് പക്ഷത്തെ അനുകൂലിക്കുന്ന പ്രവര്‍ത്തകരെ പുറത്താക്കിയ ശേഷം പരിപാടി തുടരുകയായിരുന്നു. ഇന്ന് വൈകീട്ടോടെയാണ് സംഭവം.
അഖിലേന്ത്യ ട്രഷറര്‍ ഡോ. എ. അമീന്‍ ഉദ്ഘാടകനായ ചടങ്ങിനിടെയാണ് കാസിം ഇരിക്കൂര്‍-അബ്ദുല്‍ വഹാബ് പക്ഷക്കാര്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും നടന്നത്. സംസ്ഥാന തലത്തില്‍ നടക്കുന്ന സമവായ നീക്കങ്ങള്‍ക്കിടെ അംഗത്വ വിതരണം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് അബ്ദുല്‍ വഹാബ് പക്ഷം ചൂണ്ടിക്കാടിയതോടെയാണ് തര്‍ക്കം ആരംഭിച്ചത്.
ഇരുവിഭാഗം പ്രവര്‍ത്തകരും നേതാക്കള്‍ക്കുമുന്നില്‍ ഉന്തുംതള്ളുമായി. തുടര്‍ന്ന് വഹാബ് പക്ഷത്തെ കാസിം ഇരിക്കൂര്‍ വിഭാഗം ബലം പ്രയോഗിച്ച് യോഗ സ്ഥലത്തു നിന്നും നീക്കുകയായിരുന്നു. പാര്‍ട്ടി ഒന്നിച്ച് മുന്നോട്ട് പോകുന്നതിനെ എതിര്‍ക്കുന്നവരാണ് പ്രശ്‌നത്തിന് പിന്നിലെന്ന് വഹാബ് പക്ഷം ആരോപിച്ചു.
എന്നാല്‍ പാര്‍ട്ടിയുമായി ബന്ധമില്ലാത്തവരാണ് പ്രശ്‌നമുണ്ടാക്കിയതെന്നാണ് എതിര്‍വിഭാഗത്തിന്റെ നിലപാട്.

Related Articles
Next Story
Share it