കോണ്‍ഗ്രസ് ആഹ്ലാദ പ്രകടനം തടയാന്‍ ശ്രമം; മാവുങ്കാലില്‍ സംഘര്‍ഷം, പൊലീസ് ലാത്തി വീശി

കാഞ്ഞങ്ങാട്: മൂലക്കണ്ടത്തും മാവുങ്കാലിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം ബി.ജെ.പി പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. ജാഥയ്ക്ക് നേരെ കല്ലേറും നടത്തി. വിവരമറിഞ്ഞെത്തിയ പൊലീസ് ലാത്തി വീശി. ഇന്നലെ വൈകിട്ടാണ് സംഭവം. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രവര്‍ത്തകര്‍ മൂലക്കണ്ടത്ത് പടക്കം പൊട്ടിക്കുന്നതിനിടെ ഒരു സംഘമെത്തി തടയുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ഇവരെ നീക്കുകയായിരുന്നു.പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനമായി മാവുങ്കാല്‍ ടൗണില്‍ എത്തിയപ്പോള്‍ മേല്‍പ്പാലത്തിന്റെ കിഴക്കുഭാഗത്ത് വെച്ച് ജാഥയെ തടയുകയും ചെയ്തു. ഈ സമയത്താണ് കല്ലേറുണ്ടായത്. […]

കാഞ്ഞങ്ങാട്: മൂലക്കണ്ടത്തും മാവുങ്കാലിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം ബി.ജെ.പി പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. ജാഥയ്ക്ക് നേരെ കല്ലേറും നടത്തി. വിവരമറിഞ്ഞെത്തിയ പൊലീസ് ലാത്തി വീശി. ഇന്നലെ വൈകിട്ടാണ് സംഭവം. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രവര്‍ത്തകര്‍ മൂലക്കണ്ടത്ത് പടക്കം പൊട്ടിക്കുന്നതിനിടെ ഒരു സംഘമെത്തി തടയുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ഇവരെ നീക്കുകയായിരുന്നു.
പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനമായി മാവുങ്കാല്‍ ടൗണില്‍ എത്തിയപ്പോള്‍ മേല്‍പ്പാലത്തിന്റെ കിഴക്കുഭാഗത്ത് വെച്ച് ജാഥയെ തടയുകയും ചെയ്തു. ഈ സമയത്താണ് കല്ലേറുണ്ടായത്. അതിനിടെ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി. കല്ലേറുണ്ടായപ്പോഴാണ് ബി.ജെ.പി പ്രവര്‍ത്തകരെ ലാത്തി വീശി വിരട്ടി ഓടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. ആഹ്ലാദ പ്രകടനത്തിന് കുഞ്ഞിരാമന്‍ എക്കാല്‍, ഉമേശന്‍ കാട്ടുകുളങ്ങര, ദിനേശന്‍ മൂലക്കണ്ടം, സിന്ധു ബാബു, രമാദേവി വെള്ളിക്കോത്ത്, വിമല കുഞ്ഞികൃഷ്ണന്‍, പ്രേമ പുതിയകണ്ടം, നാരായണന്‍ മൂലക്കണ്ടം, രാഹുല്‍ ആനന്ദാശ്രമം, ഗദ്ദാഫി മൂലക്കണ്ടം, രാജു മൂലക്കണ്ടം, കുഞ്ഞിരാമന്‍ ഓളിയക്കാന്‍, കുഞ്ഞികൃഷ്ണന്‍, എസ്.കെ ബാലകൃഷ്ണന്‍, ഉഷ പ്രഭാകരന്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it