ഹൊസ്ദുര്‍ഗ് ജില്ലാ ജയിലില്‍ സംഘര്‍ഷം; തടവുകാരനെ സഹതടവുകാര്‍ അക്രമിച്ചു

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ജില്ലാ ജയിലില്‍ സംഘര്‍ഷം. തടവുകാരനെ മൂന്ന് തടവുകാര്‍ ചേര്‍ന്ന് അക്രമിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. തടവില്‍ കഴിയുന്ന ബിജുവിനെയാണ് അക്രമിച്ചത്.ഈ സെല്ലില്‍ കഴിയുന്ന വൈശാഖ്, മുഹമ്മദ് ഇജാസ്, വിഷ്ണു പ്രസാദ് എന്നിവര്‍ ചേര്‍ന്ന് അക്രമിച്ചതായാണ് പരാതി. ജയില്‍ സൂപ്രണ്ട് കെ.വേണുവിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. ബിജു ഉച്ച ഭക്ഷണം വിളമ്പി കൊടുക്കുന്നതിനിടെയാണ് സംഭവം. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തടയാന്‍ ശ്രമിച്ച ജയില്‍ ഉദ്യോഗസ്ഥരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ഔദ്യോഗിക ക്യത്യ നിര്‍വ്വഹണം […]

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ജില്ലാ ജയിലില്‍ സംഘര്‍ഷം. തടവുകാരനെ മൂന്ന് തടവുകാര്‍ ചേര്‍ന്ന് അക്രമിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. തടവില്‍ കഴിയുന്ന ബിജുവിനെയാണ് അക്രമിച്ചത്.
ഈ സെല്ലില്‍ കഴിയുന്ന വൈശാഖ്, മുഹമ്മദ് ഇജാസ്, വിഷ്ണു പ്രസാദ് എന്നിവര്‍ ചേര്‍ന്ന് അക്രമിച്ചതായാണ് പരാതി. ജയില്‍ സൂപ്രണ്ട് കെ.വേണുവിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. ബിജു ഉച്ച ഭക്ഷണം വിളമ്പി കൊടുക്കുന്നതിനിടെയാണ് സംഭവം. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തടയാന്‍ ശ്രമിച്ച ജയില്‍ ഉദ്യോഗസ്ഥരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ഔദ്യോഗിക ക്യത്യ നിര്‍വ്വഹണം തടസപ്പെടുത്തിയതായും പരാതിയിലുണ്ട്.

Related Articles
Next Story
Share it