ഉപ്പളയില്‍ ഉപജില്ലാ കായികമേളക്കിടെ സംഘട്ടനം; 8 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ഉപ്പള: ഉപജില്ലാ സ്‌കൂള്‍ കായികമേളക്കിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നടന്ന സംഘട്ടനം. എട്ടോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി ഏറെ പണിപെട്ടാണ് സംഘര്‍ഷാവസ്ഥ നിയന്ത്രിച്ചത്. ഇന്നലെ ഉപ്പള മണ്ണംകുഴി ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ ഗൗണ്ടില്‍ നടന്ന മഞ്ചേശ്വരം ഉപജില്ലാ സ്‌കൂള്‍ കായികമേളക്കിടെയാണ് ചില സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ചേരിതിരഞ്ഞ് സംഘട്ടനത്തിലേര്‍പ്പെട്ടത്. മൊബൈലില്‍ റീല്‍സ് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. സംഘട്ടനം രൂക്ഷമാവുകയും പിന്നീട് സ്‌കൂളിന് പുറത്തെ റോഡിലേക്ക് നീങ്ങുകയും ചെയ്തതോടെയാണ് വിവരമറിഞ്ഞ് കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ. സുനില്‍ […]

ഉപ്പള: ഉപജില്ലാ സ്‌കൂള്‍ കായികമേളക്കിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നടന്ന സംഘട്ടനം. എട്ടോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി ഏറെ പണിപെട്ടാണ് സംഘര്‍ഷാവസ്ഥ നിയന്ത്രിച്ചത്. ഇന്നലെ ഉപ്പള മണ്ണംകുഴി ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ ഗൗണ്ടില്‍ നടന്ന മഞ്ചേശ്വരം ഉപജില്ലാ സ്‌കൂള്‍ കായികമേളക്കിടെയാണ് ചില സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ചേരിതിരഞ്ഞ് സംഘട്ടനത്തിലേര്‍പ്പെട്ടത്. മൊബൈലില്‍ റീല്‍സ് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. സംഘട്ടനം രൂക്ഷമാവുകയും പിന്നീട് സ്‌കൂളിന് പുറത്തെ റോഡിലേക്ക് നീങ്ങുകയും ചെയ്തതോടെയാണ് വിവരമറിഞ്ഞ് കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ. സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി സംഘട്ടനത്തില്‍ ഏര്‍പ്പെട്ട വിദ്യാര്‍ത്ഥികളെ പിന്തിരിപ്പിച്ചത്. എട്ടോളം വിദ്യാര്‍ത്ഥികള്‍ക്ക് സംഘട്ടനത്തില്‍ പരിക്കേറ്റതായാണ് വിവരം. ഇതേതുടര്‍ന്ന് ഏറെനേരം കായികമേള തടസപെടുകയുണ്ടായി.

Related Articles
Next Story
Share it