ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനിടെയുണ്ടായ സംഘര്‍ഷം: രണ്ട് പ്രതികള്‍ റിമാണ്ടില്‍; നഗരസഭാ കൗണ്‍സിലറെ ജാമ്യത്തില്‍ വിട്ടു

ബേക്കല്‍: ഉദുമ പള്ളത്ത് സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികളെ കോടതി റിമാണ്ട് ചെയ്തു. കാഞ്ഞങ്ങാട് ബാവാനഗറിലെ അമീറലി(21), ഇംതിയാസ്(24) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ്(രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തത്. രണ്ടുപേര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ബേക്കല്‍ പൊലീസ് കേസെടുത്തിരുന്നത്. ഇന്നലെയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍ സി.കെ. അഷ്‌റഫിനെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടു. അക്രമവുമായി ബന്ധപ്പെട്ട് […]

ബേക്കല്‍: ഉദുമ പള്ളത്ത് സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികളെ കോടതി റിമാണ്ട് ചെയ്തു. കാഞ്ഞങ്ങാട് ബാവാനഗറിലെ അമീറലി(21), ഇംതിയാസ്(24) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ്(രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തത്. രണ്ടുപേര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ബേക്കല്‍ പൊലീസ് കേസെടുത്തിരുന്നത്. ഇന്നലെയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍ സി.കെ. അഷ്‌റഫിനെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടു. അക്രമവുമായി ബന്ധപ്പെട്ട് അമ്പതുപേര്‍ക്കെതിരെയാണ് കേസ്. ചിത്താരി ഹസീന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനിടെ കഴിഞ്ഞ ദിവസം രാത്രിയാണ് സംഘര്‍ഷമുണ്ടായത്. കാഞ്ഞങ്ങാട് ബാവാനഗര്‍ ബ്രദേഴ്‌സ് ക്ലബ്ബും മൊഗ്രാല്‍പുത്തൂരിലെ എഫ്.സി കറാമ ടീമും തമ്മിലായിരുന്നു മത്സരം. ബാവാനഗര്‍ ടീമാണ് വിജയിച്ചത്. ബാവാനഗര്‍ ടീം ഗ്രൗണ്ടിലിറങ്ങി ആഹ്ലാദം പ്രകടിപ്പിച്ചതോടെയാണ് സംഘര്‍ഷത്തിന്റെ തുടക്കം. സംഘര്‍ത്തിലേര്‍പ്പെട്ടവരെ വിരട്ടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. അതിനിടെ പൊലീസിന് നേരെ കല്ലേറുണ്ടായി. സിവില്‍ പൊലീസ് ഓഫീസര്‍ അരമങ്ങാനത്തെ പ്രശോഭിന് പരിക്കേല്‍ക്കുകയുണ്ടായി. മൂന്ന് പേരെ പൊലീസ് ഉടന്‍ തന്നെ പിടികൂടുകയായിരുന്നു. മറ്റു പ്രതികള്‍ ഒളിവിലാണ്. ഇവരെ പിടികൂടുന്നതിന് ഇന്നലെ കാഞ്ഞങ്ങാട്ട് പൊലീസ് റെയ്ഡ് നടത്തി.

Related Articles
Next Story
Share it